Vicky Kaushal`s Sardar Udham Trailer : ഇന്ത്യക്കാർ ഒരിക്കലും ശത്രുക്കളെ വെറുതെ വിടില്ല; സർദാർ ഉദ്ദമിൻറെ ട്രെയ്ലറെത്തി; ചിത്രം ഒക്ടോബർ 16 ന്
ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒക്ടോബർ 16 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Mumbai : വിക്കി കൗശലിന്റെ (Vicky Kaushal) ഏറ്റവും പുതിയ ചിത്രം സർദാർ ഉദ്ദമിൻറെ (Sardar Udham) ട്രെയ്‌ലർ പുറത്തിറക്കി. സ്വന്തന്ത്ര്യ സമര സേനാനിയായ സർദാർ ഉദ്ദമിൻറെ കഥ പറയുന്ന ചിത്രമാണ് സർദാർ ഉദ്ദം. ചിത്രത്തിന്റെ ട്രെയ്‌ലർ ആരാധകരെ ആകാംഷയുടെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്.
ബ്രിട്ടീഷ് ഭരണവും, സ്വാതന്ത്ര്യ സമരവും, ഒളിയുദ്ധവും ഒക്കെ ചിത്രത്തിൻറെ ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ വര്ഷം ഒക്ടോബറിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 16 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ ഒരുക്കിയിരുന്ന ചിത്രാമായിരുന്നു സർദാർ ഉദ്ദം എന്നാൽ പിന്നീട് റിലീസിങ് മാറ്റി വെക്കുകയായിരുന്നു. ആദ്യം ചിത്രത്തിൻറെ പേരായി നിശ്ചയിച്ചിരുന്നത് സർദാർ ഉദ്ദം സിംഗ് എന്നായിരുന്നു എന്നാൽ പിന്നീട് മാറ്റി എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ALSO READ: Ajay Devgn’s Maidaan : അജയ് ദേവ്ഗണിന്റെ മൈദാൻ അടുത്ത ജൂൺ 3 ന് തീയേറ്ററുകളിൽ എത്തുന്നു
സൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർദാർ ഉദ്ദം. ചിത്രം നിർമ്മിക്കുന്നത് റോണി ലാഹിരിയും ഷീൽ കുമാറും ചേർന്നാണ്. ചിത്രത്തിൽ വിക്കി കൗശലിനെ കൂടാതെ അമോൽ പരാശരും മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിക്കി കൗശൽ ഇപ്പോൾ ചിത്രത്തിൻറെ ഡബ്ബിങ് പൂർത്തിയാക്കിയിട്ടുണ്ട്.
ALSO READ: ഡിസ്കോ ചുവടുകളുമായി Gokul Suresh; ജന്മദിനാശംസയുമായി 'ഗഗനചാരി' ടീം
സ്വന്തന്ത്ര്യ സമര സേനാനിയായ സർദാർ ഉദ്ദമിൻറെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സർദാർ ഉദ്ദം. 1940 ൽ പഞ്ചാബിന്റെ മുൻ ഉപ ഗവർണറായിരുന്ന മൈക്കൽ ഓ ഡയറിനെ കൊലപ്പെടുത്തിയത് ഇദ്ദേഹമാണ്. 1919 ലെ ജാലിയൻവാല ബാഗ് ദുരന്തത്തിന്റെ പ്രതികാരമായി ആണ് കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...