ഡിസ്കോ ചുവടുകളുമായി Gokul Suresh; ജന്മദിനാശംസയുമായി ​'ഗ​ഗനചാരി' ടീം

അരുൺ ചന്ദു ആണ് സംവിധാനം ചെയ്തിരിക്കുന്ന ഗഗനചാരി നിർമ്മിക്കുന്നത് വിനായക അജിത്താണ്. അനാർക്കലി മരക്കാർ, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്ന മറ്റ് താരങ്ങൾ. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 03:15 PM IST
  • ഗോകുൽ സുരേഷിന് പിറന്നാൾ ആശംസയുമായി ഗഗനചാരി' ടീം.
  • വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രം അരുൺ ചന്ദു ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
  • സയൻസ് ഫിക്ഷൻ മോക്കുമെന്ററി" പതിപ്പിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്‌.
ഡിസ്കോ ചുവടുകളുമായി Gokul Suresh; ജന്മദിനാശംസയുമായി ​'ഗ​ഗനചാരി' ടീം

നടനും താരപുത്രനുമായ ​ഗോകുൽ സുരേഷിന്റെ (Gokul Suresh) പിറന്നാൾ ദിനത്തിൽ (Birthday) സർപ്രൈസ് വീഡിയോയുമായി ​'ഗഗനചാരി' (Gaganachari) ടീം. കെ ബി ​ഗണേഷ് കുമാറിനോടൊപ്പം തകർപ്പൻ ഡിസ്കോ (Disco) ചുവടുവയ്ക്കുന്ന ​ഗോകുലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അജിത്ത് വിനായക  ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രം അരുൺ ചന്ദു (Arun Chandu) ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

സാജൻ  ബേക്കറിക്ക്  ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഗഗനചാരി. ഗോകുൽ സുരേഷ്, അനാർക്കലി മരക്കാർ, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രാധാന വേഷങ്ങളിൽ എത്തുന്നത്. "സയൻസ് ഫിക്ഷൻ മോക്കുമെന്ററി" പതിപ്പിലാണ് ഗഗനചാരി  പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

Also Read: 'അച്ഛൻ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരനല്ല, കാരണം അദ്ദേഹത്തിന് കള്ളം ചെയ്യാനറിയില്ല' സുരേഷ് ഗോപിയെക്കുറിച്ച് മകൻ 

അരുൺ ചന്ദുവും ശിവ സായിയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രശാന്ത്‌ പിള്ളയാണ് സംഗീതം സംവിധായകൻ. കലാസംവിധാനം എം. ബാവ. അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്

കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെയും ആക്ഷൻ നിർവഹിച്ചിരിക്കുന്നത്. വിഎഫ്എക്സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്. 

Also Read: പുതിയ ഥാർ സമ്മാനമായി കിട്ടിയ സന്തോഷത്തിൽ Gokul Suresh

2019ൽ പുറത്തിറങ്ങിയ ഉൾട്ട (Ulta) ആണ് ​ഗോകുൽ സുരേഷിന്റെ (Gokul Suresh) അവസാനം റിലീസായി ചിത്രം. സുരേഷ് ​ഗോപി (Suresh Gopi) നായകനാകുന്ന ജോഷി ചിത്രം പാപ്പൻ (Pappan), സായാ​ഹ്ന വാർത്തകൾ, അമ്പലമുക്കിലെ വിശേഷങ്ങൾ തുടങ്ങിയവയാണ് ​ഗോകുലിന്റെ പൈപ്പ് ലൈനിലുള്ള ചിത്രങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News