Saudi Vellakka Movie | പരസ്യം പതിക്കരുത് എന്ന് പറഞ്ഞ ഇടത്ത് പരസ്യം പതിച്ച് `സൗദി വെള്ളക്ക`; ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത് വിട്ടു
കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. അത് ഒന്നും കൂടി ഉറപ്പിക്കും വിധമാണ് ചിത്രത്തിന്റെ സെക്കൻഡ് പുറത്ത് വിട്ടിരിക്കുന്നത്.
കൊച്ചി : ജനപ്രിയവും സൂപ്പർ ഹിറ്റ് ചിത്രവുമായ ഓപ്പറേഷൻ ജാവയ്ക്ക് (Operation Java) ശേഷം സംവിധായകൻ തരുൺ മൂർത്തി (Tharun Moorthy) ഒരുക്കുന്ന രണ്ടാമത്തെ സിനിമ 'സൗദി വെള്ളക്ക'യുടെ (Saudi Vellakka) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. അത് ഒന്നും കൂടി ഉറപ്പിക്കും വിധമാണ് ചിത്രത്തിന്റെ സെക്കൻഡ് പുറത്ത് വിട്ടിരിക്കുന്നത്.
സിനിമയിലെ മൂന്ന് കഥാപാത്രങ്ങൾ മൂത്രം ഒഴിക്കുന്ന ചിത്രമാണ് രണ്ടാമത്തെ പോസ്റ്ററായി അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഈ മൂന്ന് പേർക്കൊപ്പം ഒരു നായയും കാറിന്റെ ടയറിലേക്ക് മൂത്രം ഒഴിക്കന്നതും പോസ്റ്ററിനെ കൂടുതൽ ആകർഷണീയമാക്കുന്നു.
ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാൻ ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്കയെന്ന് നേരത്തെ സംവിധായകൻ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട വേളയിൽ അറിയിച്ചിരുന്നു. അതിനിടെയാണ് ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുന്നത്. നേരത്തെ ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ തരുൺ മൂർത്തി സീ മലയാളം ന്യൂസിനോടായി അറിയിച്ചിരുന്നു.
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കാനൊരുങ്ങുന്നത്.
ALSO READ : Saudi Vellakka Team | 'ദയവായി വഞ്ചിതരാകാതിരിക്കുക', മുന്നറിയിപ്പുമായി 'സൗദി വെള്ളക്ക' ടീം
ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.
സൗദി വെള്ളക്കയുടെ ക്യാമറയ്ക്ക് പിന്നിലും പുതിയ ടീമാണ്. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പാലി ഫ്രാൻസിസ് ചിത്രം സംഗീതം നൽകും. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ആർട്ടും കൈകാര്യം ചെയ്യുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.