Saudi Vellakka Team | 'ദയവായി വഞ്ചിതരാകാതിരിക്കുക', മുന്നറിയിപ്പുമായി 'സൗദി വെള്ളക്ക' ടീം

ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രത്തിലേക്ക് അവസരം വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നുണ്ടെന്ന മുന്നറിയിപ്പാണ് നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 07:34 PM IST
  • ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാൻ ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്ക.
  • ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രത്തിലേക്ക് അവസരം വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നുണ്ടെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
  • സംവിധായകൻ തരൺ മൂർത്തി ഉൾപ്പെടെയുള്ളവർ സമൂഹ മാധ്യമങ്ങളിൽ ഇത് വ്യക്തമാക്കി കൊണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Saudi Vellakka Team | 'ദയവായി വഞ്ചിതരാകാതിരിക്കുക', മുന്നറിയിപ്പുമായി 'സൗദി വെള്ളക്ക' ടീം

വളരെയധികം ജനപ്രീതി നേടിയ ചിത്രം ഓപ്പറേഷൻ ജാവയ്ക്ക് (Operation Java) ശേഷം സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഒരു മുന്നറിയിപ്പുമായാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രം​ഗത്തെത്തിയിരിക്കുന്നത്. 

ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രത്തിലേക്ക് അവസരം വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നുണ്ടെന്ന മുന്നറിയിപ്പാണ് നൽകുന്നത്. സംവിധായകൻ തരൺ മൂർത്തി ഉൾപ്പെടെയുള്ളവർ സമൂഹ മാധ്യമങ്ങളിൽ ഇത് വ്യക്തമാക്കി കൊണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Also Read: Naradhan Character Poster : നാരദനിൽ ഷാക്കിറ മുഹമ്മദായി അന്ന ബെന്‍; ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

സൗദി വെള്ളക്ക ടീമിന്റെ കുറിപ്പ്

സൗദി വെള്ളക്ക എന്ന നമ്മുടെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലേക്ക് അവസരം വാഗ്‍ദാനം നല്‍കി ചിലര്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ദയവായി വഞ്ചിതരാകാതിരിക്കുക. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളോട് പങ്കുവെക്കുന്നതായിരിക്കും. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി. തുടര്‍ന്നും കൂടെയുണ്ടാവുമെന്ന് കരുതുന്നു.

 

ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാൻ ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്ക. അതിനിടെയാണ് ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കാനൊരുങ്ങുന്നത്. 

Also Read:  Actress Anusree | കറുത്ത പെണ്ണേ..നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടെ! അനുശ്രീയുടെ പുതിയ ചിത്രങ്ങൾ

ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പാലി ഫ്രാൻസിസ് ചിത്രം സംഗീതം നൽകും. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ആർട്ടും കൈകാര്യം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News