രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഖൽബ്'ലെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബിന്റെ മധുര ശബ്ദത്തിൽ എത്തിയ ​ഗാനം സുഖകരമായ ഒരു അനുഭൂതിയിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. പ്രകാശ് അലക്സ് സം​ഗീതം പകർന്ന ​ഗാനത്തിന് ചിത്രത്തിന്റെ തിരക്കഥ കൂടി ഒരുക്കിയ സുഹൈൽ കോയയാണ് വരികൾ എഴുതിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രാ​ഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന 'ഖൽബ്'ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഖൽബ് ജനുവരിയിൽ തീയറ്ററുകളിലെത്തും.



ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: വിനയ് ബാബു, ഒറിജിനൽ ബാക്ക്​ഗ്രൗണ്ട് സ്കോർ: പ്രകാഷ് അലക്സ്, സം​ഗീത സംവിധാനം: പ്രകാഷ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ​ഗാനരചന: സുഹൈൽ എം കോയ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, 


കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്: നരസിംഹ സ്വാമി, ക്രിയേറ്റീവ് സപ്പോർട്ട്: സുനീഷ് വരനാട്, സാന്റോജോർജ്, ആനന്ദ് പി എസ്, ജിതൻ വി സൗഭ​ഗം, ദീപക് എസ് തച്ചേട്ട്, സ്റ്റണ്ട്: മാഫിയ ശശി, ഫൊണിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, കോറിയോഗ്രഫി: അനഘ, റിഷ്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: ഫൈസൽ ഷാ, ജിബി ദേവ്, റാസൽ കരീം, ടിന്റൊ പി ദേവസ്യ, കരീം മേപ്പടി, രാഹുൽ അയാനി, മിക്സിം​ഗ്: അജിത്ത് ജോർജ്, 


എസ്.എഫ്.എക്സ്: ദനുഷ് നയനാർ, വി.എഫ്.എക്സ്: കോകനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിജിറ്റൽ മാർക്കറ്റിംങ്: സിനിമ പ്രാന്തൻ, കാസ്റ്റിം​ഗ്: അബു വളയംകുളം, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഡിഐ:  ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്: സജുമോൻ ആർ ഡി, ടൈറ്റിൽ: നിതീഷ് ​ഗോപൻ, ഡിസൈൻസ്: മക്ഗഫിൻ. പിആർഒ: വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.