ന്യുഡൽഹി: ബോളിവുഡ് നടൻ Sushant Singh Rajput ന്റെ ആത്മഹത്യയിൽ അദ്ദേഹത്തിന്റെ ആരാധകർ ഇപ്പോഴും ഞെട്ടലിലാണ്.  ആ ഷോക്കിൽ നിന്നും പുറത്തുകടക്കാൻ ഇതുവരെ ആയിട്ടും അവർക്ക് കഴിയുന്നില്ല.  അദ്ദേഹത്തിന്റെ ആരാധകർ ഇപ്പോഴും അദ്ദേഹത്തിനായി ജസ്റ്റിസ് മൂവ്‌മെന്റ് നടത്തുകയും അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ ഇന്റർനെറ്റിൽ പങ്കിടുകയും ചെയ്യുകയാണ്. ഈ അവസരത്തിൽ Ankita Lokhande യുടെ വീട്ടിലെ പഴയ ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലാകുകയാണ്.  ഫോട്ടോയിൽ സുശാന്ത് സിംഗ് രജ്പുത്തിന്റെ (Sushant Singh Rajput) ചിത്രങ്ങൾക്കിടയിൽ അങ്കിത നിൽക്കുന്നു. ഇത് അങ്കിത സുശാന്ത് സിങുമായി റിലേഷൻഷിപ്പിൽ ആയിരുന്ന സമയത്തെ ചിത്രങ്ങളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇൻസ്റ്റാഗ്രാമിൽ വൈറലായ ഈ ചിത്രങ്ങൾ Ankita യുടെ വീടിനകത്തുള്ള ചിത്രങ്ങളാണ്.  അന്ന് മുൻ കാമുകൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിത്രങ്ങളാൽ അവളുടെ വീട് നിറഞ്ഞിരുന്നു. ഈ പഴയ ചിത്രങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും അങ്കിത തന്റെ വീടിന്റെ ചുവരുകളിൽ സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിത്രങ്ങൾ കൊണ്ട് എപ്രകാരമാണ് നിറച്ചതെന്ന്.  


Also read: സുഷാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് വിടാനൊരുങ്ങി സഹതാരം?


വൈറലായ ഈ ഫോട്ടോയിൽ അങ്കിത തന്റെ അമ്മയോടൊപ്പമാണ് നിൽക്കുന്നത്.  അതിന്റെ പുറകിൽ ചുവരിലാണ് അവളുടെയും സുശാന്തിന്റെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞുനിന്നിരുന്നത്.  വെറും background ൽ മാത്രമല്ല അങ്കിത അമ്മയോടൊപ്പം പോസ് ചെയ്തയിടത്തും രണ്ടുപേരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയുണ്ടായിരുന്നു.  


 



 


ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുതിനെ (Sushant Singh Rajput) തന്റെ ബാന്ദ്രയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.  അദ്ദേഹത്തിന്റെതായ ആത്മഹത്യാ കുറിപ്പൊന്നും കിട്ടാത്തതു കാരണം എന്തിനാണ്  ആത്മഹത്യ ചെയ്തത് എന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.   മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അതാകാം മരണ കാരണവും എന്നാണ്.