സുഷാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് വിടാനൊരുങ്ങി സഹതാരം?

സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രമായ 'ദിൽ ബെച്ചാര'യിലെ നായികാ സഞ്ജന സംഘിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  

Last Updated : Jul 1, 2020, 08:24 PM IST
  • 'ബൈ മുംബൈ, നിങ്ങളെ കണ്ടുമുട്ടാന്‍ നാല് മാസമെടുത്തു. ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. നിന്‍റെ തെരുവുകള്‍ കുറച്ച് വ്യത്യസ്തമാണ്, അവ വിജനമാണ്. എന്‍റെ മനസിലെ ദു:ഖമാകാം കാഴ്ചപാടുകള്‍ മാറാന്‍ കാരണം. അല്ലെങ്കില്‍ നിനക്കും വേദനിക്കുന്നുണ്ടാകും.' -സഞ്ജന കുറിച്ചു.
സുഷാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് വിടാനൊരുങ്ങി സഹതാരം?

ന്യൂഡല്‍ഹി: സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രമായ 'ദിൽ ബെച്ചാര'യിലെ നായികാ സഞ്ജന സംഘിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  

മുംബൈയില്‍ നിന്നും സ്വദേശമായ ഡല്‍ഹിയിലേക്ക് മടങ്ങുകയാണ് എന്നാണ് താരത്തിന്‍റെ സ്റ്റോറിയുടെ ചുരുക്കം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പകര്‍ത്തിയ തന്‍റെ ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. താൻ ഒരിക്കലും മുംബൈ സിറ്റിയിലേക്ക് മടങ്ങിവരില്ലെന്ന് സൂചന നൽകിയാണ് സഞ്ജന സംഘി ഹൃദയസ്പർശിയായ വിടവാങ്ങൽ കുറിപ്പ് പങ്കുവചിരിക്കുന്നത്. 

സുഷാന്തിനെതിരായ #MeToo ആരോപണം നിഷേധിച്ച് സഞ്ജന!!

'ബൈ മുംബൈ, നിങ്ങളെ കണ്ടുമുട്ടാന്‍ നാല് മാസമെടുത്തു. ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. നിന്‍റെ തെരുവുകള്‍ കുറച്ച് വ്യത്യസ്തമാണ്, അവ വിജനമാണ്. എന്‍റെ മനസിലെ ദു:ഖമാകാം കാഴ്ചപാടുകള്‍ മാറാന്‍ കാരണം. അല്ലെങ്കില്‍ നിനക്കും വേദനിക്കുന്നുണ്ടാകും.' -സഞ്ജന കുറിച്ചു. 

നിഗൂഡമായ ചില വാക്കുകള്‍ കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 'ഉടന്‍ കണ്ടുമുട്ടാം. ചിലപ്പോള്‍ കണ്ടില്ലെന്നും വരാം' -സഞ്ജന പറയുന്നു.

രൺബീർ കപൂറും നർഗീസ് ഫഖ്രിയും ചേർന്ന് 2011ൽ പുറത്തിറക്കിയ  റോക്ക്സ്റ്റാർ എന്ന ചിത്രത്തിലൂടെ സഞ്ജന സംഘി ബോളിവുഡിലേക്ക് ചുവടുവച്ചത്.  സുഷാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് താരം ഡല്‍ഹിയിലേക്ക് മടങ്ങിയത്. 

UNLOCK 2.0: അനുമതിയുണ്ടെങ്കില്‍ വിമാനങ്ങള്‍ക്ക് പറക്കാം, ജിമ്മന്മാര്‍ കാത്തിരിക്കുക!! 

'ദിൽ ബെച്ചാര' എന്ന ചിത്രത്തില്‍ സുഷാന്തിന്‍റെ നായികയായിരുന്നു സഞ്ജന. സുഷാന്തിന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചോ വിഷാദരോഗത്തെ കുറിച്ചോ തനിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. സുഷാന്തിന്‍റെ അടുത്ത  ബന്ധുക്കളടക്കം 28പേരുടെ മൊഴിയാണ് മുംബൈ പോലീസ് ഇതുവരെ രേഖപ്പെടുത്തിയത്. 

ജൂലൈ 24ന് ഡിസ്നിയിലും ഹോട്ട്സ്റ്റാറിൽ 'ദില്‍ ബചാരെ' റിലീസ് ചെയ്യും. 'അദ്ദേഹത്തിന്‍റെ അവസാനത്തേതും മികച്ചതുമായ ഒന്നാണ് 'ദില്‍ ബചാരെ'. അത് വിജയിപ്പിക്കാന്‍ സ്ക്രീനിന്‍റെ വലുപ്പം നമ്മള്‍ പ്രശ്നമാക്കണ്ട' -തീയറ്റര്‍ റിലീസ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരോട് സഞ്ജന പറഞ്ഞിരുന്നു. 

More Stories

Trending News