ഹൈദരാബാദ് : ദുൽഖർ സൽമാനും മൃണാൾ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സീത രാമത്തിന്റ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിൽ  രശ്മിക മന്ദാനയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 2022 ആഗസ്റ്റ് 5 നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ മൃണാൾ സീതയായും ദുൽഖർ ലെഫ്റ്റനന്റ് റാമായും ആണ് എത്തുന്നത്. അഫ്രീൻ എന്ന മുസ്ലിം പെൺകുട്ടിയായി ആണ് രശ്മിക മന്ദാന എത്തുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ പെൺപ്പൂവേ തേൻ വണ്ടേയെന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ശരത്, നിത്യ മാമൻ എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അരുൺ അലാത്തിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം നൽകിയത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സീതാരാമം.


ALSO READ: Sita Ramam Movie : റൊമാന്റിക്കായി ദുൽഖറും മൃണാലും ; സീതാ രാമം ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്


ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീത രാമത്തിനുണ്ട്. പ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. മുമ്പ് ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 7' എന്നായിരുന്നു പേരിട്ടിരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാതാവ് അശ്വിൻ ദത്ത്  ആണ്. 


 വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.  രശ്മിക മന്ദാനയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു  വീഡിയോയും പോസ്റ്ററും പുറത്തിറക്കിയിരുന്നു. ഹിജാബ് ധരിച്ച്, കാറും മറ്റും കത്തുന്ന അക്രമങ്ങൾക്കിടയിലും ക്രൂരമായ നോട്ടത്തോടെ നിൽക്കുന്ന രശ്മികയുടെ ചിത്രമാണ് പുറത്ത് വിട്ടത്.


വിശാൽ ചന്ദ്രശേഖർ സംഗീതവും പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കൂടാതെ  സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.