സെന്ന ഹെഗ്ഡെയുടെ `1744 വൈറ്റ് ആൾട്ടോ` ചിത്രത്തിലെ റാപ്പ് ഗാനം പുറത്തിറങ്ങി
ഷറഫുദ്ദീനാണ് നായകനാകുന്ന ഈ ചിത്രം കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ക്രൈം കോമഡിയാണ്
തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തിൽ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിലെ രസകരമായ റാപ്പ് ഗാനം പുറത്തിറങ്ങി. സമകാലിക പ്രസക്തമായ വിഷയങ്ങൾ രസകരമായ റാപ്പ് രൂപത്തിൽ ആണ് ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.. മുജീബ് മജീദ് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ഷിബു ഹംസയും, ഷായും ചേർന്നാണ്.
ഷറഫുദ്ദീനാണ് നായകനാകുന്ന ഈ ചിത്രം കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ക്രൈം കോമഡിയാണ്.. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.
അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ ഒട്ടനവധി പ്രതിഭകളും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു.
മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സൺ ജോർജ്ജ് സൗണ്ട് ഡിസൈനറുമാണ്.പ്രൊഡക്ഷൻ ഡിസൈൻ -ഉല്ലാസ് ഹൈദൂർ, കലാസംവിധാനം -വിനോദ് പട്ടണക്കാടൻ. ഡിഐ കളറിസ്റ്റ് -അവിനാഷ് ശുക്ല. വിഎഫ്എക്സ് നിർവഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് -ആദർശ് ജോസഫ്. പി ആർ ഓ ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...