സിനിമയിലും സീരിയലിലും ജനപ്രീതി നേടിയ താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. പരമ്പരകളിലൂടെയാണ് ഇരുവരും താരങ്ങളായി മാറുന്നത്. ഇരുവരുടേയും വിവാഹമൊക്കെ സോഷ്യല്‍ മീഡിയയും ആരാധകരുമൊക്കെ ഏറെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ടോഷും ചന്ദ്രയും.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. പുളിയൂണും വളകാപ്പ് ചടങ്ങുമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആരാധകർ ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ ആദ്യ കണ്മണിക്കായി ഇരുവരും കാത്തിരിക്കുകയാണ്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി. ചടങ്ങിന്റെ മുഴുവൻ വീഡിയോ ടോഷ് ക്രിസ്റ്റിയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ ചടങ്ങ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്. 


വളരെ സാധാരണമായ ലളിതമായ പാരമ്പര്യങ്ങൾ ചേർന്ന ചടങ്ങായിരുന്നു നടന്നത്. അതിനാൽ തന്നെ മലയാളി തനിമയായി നടത്തിയ ചടങ്ങിന് ആരാധകർ ഒരുപാട് ഉണ്ടായിരുന്നു. വീഡിയോയുടെ തുടക്കത്തിൽ തന്നെ ചടങ്ങിലേക്ക് പോകുന്നതിന് മുൻപ് ടോഷും ചന്ദ്രയും പ്രേക്ഷകരോട് സംസാരിക്കുന്നുണ്ട്. ടോഷിന്റെ വാക്കുകൾ ഇങ്ങനെ..



 


"ചന്ദ്രയ്ക്ക് ഇപ്പോൾ 7 മാസമായി. 7 മാസം ആകുമ്പോൾ ചടങ്ങ് നടത്താറുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ ഇതിനെ പുളിയൂണെന്നും ചന്ദ്രയുടെ കുടുംബത്തിൽ ഇതിനെ വളകാപ്പ് എന്നും പറയും. നല്ല കുപ്പിവളയൊക്കെയിട്ട് ചടങ്ങ് വീട്ടിൽ വെച്ച് തന്നെ ഞങ്ങൾ നടത്തുകയാണ്. " ഇതായിരുന്നു ടോഷിന്റെ വാക്കുകൾ. സാധനങ്ങൾ വാങ്ങാൻ പോവുകയാണ് എനിക്ക് ആകെ അറിയേണ്ടത് ചേട്ടൻ കാർഡ് എടുത്തോ എന്നാണ് ചന്ദ്ര തമാശ രൂപേണ ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഷോപ്പിംഗിൽ ചന്ദ്ര കുപ്പിവള തിരഞ്ഞെടുക്കുന്നതും അമ്മ സഹായിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീടാണ് ചടങ്ങിലേക്ക് വീഡിയോ പോകുന്നത്.


Also Read: Noobin Johny: നൂബിൻ ജോണിയുടെ ബാച്ചിലർ പാർട്ടി ഉഷാർ; വീഡിയോ വൈറൽ


രണ്ട് പേരും രണ്ട് വ്യത്യസ്ത മതത്തിൽ പെട്ടവരായിട്ടും ഇത്രമാത്രം ഒത്തൊരുമയോടെ പോകുന്ന കാര്യം ആരാധകർ എടുത്ത് പറയുന്നുണ്ട്. ചില കമന്റുകൾ ഇങ്ങനെ.. "രണ്ടു കുടുംബങ്ങളും ജാതി മത ഭേദമന്യേ, ഒരേമനസ്സോടെ, സന്തോഷത്തോടെ ചടങ്ങുകളിൽ പങ്കെടുക്കുകയും ചന്ദ്രയ്ക്ക് അനുഗ്രഹാശിസ്സുകൾ നൽകുകയും ചെയ്തത് , സമൂഹത്തിനുള്ള നല്ല സന്ദേശമാണ്. ആ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ !" മറ്റൊരു കമന്റ് ഇങ്ങനെ "വളരെ നാച്ചുറലായി ട്രഡീഷണൽ ആയ ചടങ്ങ്. രണ്ട് കുടുംബങ്ങളുടെ ഒത്തൊരുമയും സ്നേഹവും കണ്ട് സന്തോഷമായി. രണ്ടുപേരെയും പോലെ സുന്ദരമായ ഒരു കുഞ്ഞ് ജനിക്കട്ടെ" ഇതായിരുന്നു മറ്റൊരു കമന്റ്. ടോഷിനെ പോലെയൊരു ഭർത്താവിനെയും കുടുംബത്തെയും കിട്ടിയത് ചന്ദ്രയുടെ ഭാഗ്യമാണെന്ന് നിരവധി പേർ കമന്റ് ചെയ്തു. ഓറഞ്ച് സാരിയുടുത്ത് സുന്ദരിയായിട്ടാണ് ചന്ദ്ര ചടങ്ങിനിരുന്നത്. "വള ഇടട്ടെ" എന്ന് കുടുംബക്കാരോട് സമ്മതം ചോദിച്ചിട്ടാണ് ടോഷ് ചന്ദ്രയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. വള ഇട്ടതിന് ശേഷം ടോഷ് ചന്ദ്രയ്ക്ക് ഉമ്മയും കൊടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.