ബാല താരമായി സീരിയലിൽ എത്തിയ നടിയാണ് അനുശ്രീ. അത് കൊണ്ട് തന്നെ അനുശ്രീക്ക് നിരവധി ആരാധാകരും സീരിയൽ മേഖലയിൽ ഉണ്ട്. കല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിന് മുൻപായിരുന്നു  അനുശ്രീയുടെ വിവാഹ മോചനം. ഇത് സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയും ആയിരുന്നു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താൻ വിവാഹ മോചിതയായ വിവരം അനുശ്രീ ആദ്യമായി വെളിപ്പെടുത്തിയതും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ വിവാഹ മോചനം സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയാണ് ഇപ്പോൾ അനുശ്രീയുടെ ഭർത്താവ് വിഷ്ണു.  തൻറെ സുഹൃത്തുക്കൾക്കൊപ്പമാണ്  വിഷ്ണു വീഡിയോയിൽ എത്തിയത്. ഇത്രയും നാളും ഇതിനെ പറ്റി സംസാരിക്കേണ്ട എന്നാണ് കരുതിയിരുന്നതെന്നും  പുറത്താരെയും അറിയിക്കേണ്ട എന്നാണ് കരുതിയിരുന്നതെന്നും ഞാനായിട്ട് ഒന്നും പറയേണ്ട എന്നാണ് കരുതിയിരുന്നത്.


ALSO READ: അനുശ്രീ വിവാഹമോചിതയായി! ദാമ്പത്യം വിജയിച്ചില്ല; എന്റേതും പ്രണയ വിവാഹ​മായിരുന്നു...


 



ആർക്കെങ്കിലും എൻറെ ഭാഗത്ത് ന്യായമുണ്ടോയെന്ന് തോന്നുന്ന കുറച്ച് കാര്യങ്ങളാണ് പങ്ക് വെക്കുന്നതെന്നും വിഷ്ണു സന്തോഷ് വീഡിയോയിൽ പറയുന്നു. കിരൺ ലക്കി എന്ന യൂ ടൂബ് ചാനലിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.വിഷ്ണു നിന്നെ തെറ്റിദ്ധരിക്കുന്നവർ ഉണ്ടെങ്കിൽ സത്യം എല്ലാപേരും അറിയട്ടെ നിനക്ക് പറയാനുള്ളതുകൂടി നീ പറയു എന്നാണ് വീഡിയോ കണ്ട് പ്രേക്ഷകർ പറയുന്നത്. എന്നാൽ മുഴുവൻ വീഡിയോ ഇത് വരെയും ചാനലിൽ എത്തിയിട്ടില്ല.


 


വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു അനുശ്രിയുടെ കല്യാണം.സീരിയൽ മേഖലയിൽ കാമറാമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്.തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ രഹസ്യമായായിരുന്നു വിവാഹം.ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല. എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തതെന്നായിരുന്നു അനുശ്രീ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.