അനുശ്രീ വിവാഹമോചിതയായി! ദാമ്പത്യം വിജയിച്ചില്ല; എന്റേതും പ്രണയ വിവാഹ​മായിരുന്നു...

Anusree Divorce: ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല...

Written by - Akshaya PM | Last Updated : Nov 15, 2022, 04:39 PM IST
  • ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം
  • ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല
  • രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത് ,തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം
അനുശ്രീ വിവാഹമോചിതയായി! ദാമ്പത്യം വിജയിച്ചില്ല; എന്റേതും പ്രണയ വിവാഹ​മായിരുന്നു...

ബാല താരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി  മാറിയ താരമാണ് അനുശ്രീ. ഓമന തിങ്കൾ പക്ഷിയിൽ ജിത്തുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീയുടെ അഭിനയ ജീവിതം തുടങ്ങിയത് . പിന്നീട് നായികയായും സ്വഭാവ നടിയുമായും അനുശ്രീ തിളങ്ങി. ഇതിനിടെയാണ് അനുശ്രീയുടെ വിവാഹം വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതയായ നടിയാണ് സീരിയൽ താരം അനുശ്രീ. താരത്തിന്റെ വിവാഹ വാർത്ത എല്ലാവർക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്. സീരിയൽ മേഖലയിൽ കാമറാമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. വളരെ  രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

file

''എന്റെ മാതാവ്'' എന്ന സീരിയലിന്റെ കാമ റാമാനാണയിരുന്നു വിഷ്ണു . അരയന്നങ്ങളുടെ വീട് എന്ന സീരിയൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തത്.  അഞ്ച് വർഷത്തെ പ്രണയം പിന്നീട് എടുത്ത് ചാടി വിവാഹം. കുറച്ച് നാൾ കഴിഞ്ഞ് താരത്തിന്റെ ജീവിതത്തിലേക്ക് കുഞ്ഞ് കൂടി വന്നു.  കുഞ്ഞിന് ഒരുവയസ് തികയുന്നതിനു മുമ്പ് വിവാഹമോചനം. ഈ വാര്‍ത്ത വരുന്നതു മുതൽ ആരാധകരും നിരാശയിലായി. വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത് എന്താണ് ഇതിനോടുളള പ്രതികരണം എന്ന എന്റെ ചോദ്യത്തിന് അനു മറുപടി പറഞ്ഞത് ഇങ്ങനെ...

file

ഒന്നിക്കാൻ പറ്റും എന്ന സ്ഥലത്ത് മാത്രം നമുക്ക് പ്രതീക്ഷിക്കാം.. അല്ലാത്ത കാര്യത്തിൽ പ്രതീക്ഷിച്ചിട്ടിരുന്നിട്ട് കാര്യമില്ല. അത് ഇനി നടക്കില്ല എന്ന് ഇത്രയുളള ജീവിതത്തിൽ മനസ്സിലായി. സോഷ്യൽമീഡിയയെ പേടിച്ചാണ് ഒരു സ്ഥലത്തും ഇത് പറയാതിരുന്നത്. കാരണം ഇതിൽ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് വേണം ആളുകൾ അതിനെ കുത്തിപൊക്കി കൊണ്ട്  വരാൻ. നെഗറ്റീവിസിനെ കെയർ ചെയ്യുന്നില്ല പക്ഷേ നാളെ ഇത് ഒന്നിനും ഒരു കാരണം ആകരുത്.  അതായത് അത് എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ബാധിക്കും. സീരിയൽ-സിനിമാ താരങ്ങൾ അവർക്കൊപ്പം ജോലി ചെയ്യുന്നവരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും നിത്യ സംഭവമാണ്. ചിലർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകും. മറ്റ് ചിലർ വീട്ടുകാരുടെ സമ്മതമില്ലാതെയും തങ്ങൾ തിരഞ്ഞെടുത്ത പങ്കാളിക്കൊപ്പം ജീവിക്കാൻ തയ്യാറായി പോകുന്നതും സിനിമയും സീരിയലും തുടങ്ങിയ കാലം മുതൽ കണ്ടുവരുന്നതാണ്. അത്തരത്തിൽ വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ലെന്നാണ് അനുശ്രീ പറയുന്നു.  'ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല. എന്റേതും പ്രണയവിവാഹ​മായിരുന്നു. 

file

ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ച് ഇന്റര്‍വ്യൂസ് ചെയ്തിരുന്നു എന്ന് മാത്രം. ഫാമിലി മുന്നോട്ട് കൊണ്ട് പോവുന്നത് ബുദ്ധിമുട്ടായ കാര്യമായി മാറുകയായിരുന്നു. എന്റെ ഭാഗത്തുനിന്ന് വരുമാനമൊന്നുമുണ്ടായിരുന്നില്ല. സ്വന്തമായൊരു കാര്‍ മാത്രമായിരുന്നു എന്റെ സമ്പാദ്യം. ആളുടെ ഫാമിലിയുടെ അവസ്ഥ വേറെയായിരുന്നു. എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല.  ഇത്തരത്തിലുളള കുറച്ച് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. കുഞ്ഞിന്റെ നൂല്കെട്ടിന് പോലും വിഷ്ണുവോ വീട്ടുകാരോ എത്തിയില്ല. അതും വലിയ വാർത്ത ആയിരുന്നു അച്ഛൻ വന്നില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ ആളുകൾ പൊങ്കാലയിട്ടു. 

file

 ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല. എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്. എല്ലാവർക്കും അറിയുന്ന കാര്യമാണ് വിവാഹം പെട്ടന്നായിരുന്നു. അതിനാൽ തന്നെ വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ സാമ്പത്തിക ഭദ്രത അത്യാവശ്യമായ ഘടകമാണെന്ന് അനു  പറഞ്ഞു. അതിൽ വന്ന പരസ്പര അകൽച്ചയാണ് ഞാനും കുഞ്ഞും ഇന്ന് വിഷ്ണുവിൽ നിന്ന് മാറി ജീവിക്കേണ്ടി വന്നത് എന്നും താരം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News