കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു.  മുപ്പത്തിയെട്ട് വയസായിരുന്നു.  സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയായിരുന്നു ശ്രീലക്ഷ്മി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേല്‍ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. വൈഷ്ണവ്, അഭിനവ് എന്നിവർ മക്കളാണ്. 


Also Read: Shilpa Shetty Divorce: ജീവിതത്തിലെ "നിര്‍ണ്ണായക തീരുമാനം" കൈക്കൊള്ളുന്നതില്‍ ആശയക്കുഴപ്പം, ആരാധകരോട് അഭിപ്രായം തേടി ശില്പാ ഷെട്ടി


ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച് ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു.  കൂടാതെ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ വളരെ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. 


പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ ‘അര്‍ധാംഗന’ എന്ന ബാലേയിലെ അഭിനയത്തിന് അഖില കേരള നൃത്ത കലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് തരാം നേടിയിരുന്നു. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.