Shilpa Shetty Divorce: ജീവിതത്തിലെ "നിര്‍ണ്ണായക തീരുമാനം" കൈക്കൊള്ളുന്നതില്‍ ആശയക്കുഴപ്പം, ആരാധകരോട് അഭിപ്രായം തേടി ശില്പാ ഷെട്ടി

ജീവിത്തിലെ   ഒരു വലിയ തീരുമാനം എടുക്കുന്നതില്‍  ബോളിവുഡ് താരം  ശില്പാ  ഷെട്ടി   കടുത്ത ആശയക്കുഴപ്പത്തില്‍...!! 

Written by - Zee Hindustan Malayalam Desk | Last Updated : Sep 27, 2021, 02:33 PM IST
  • ജീവിത്തിലെ ഒരു വലിയ തീരുമാനം എടുക്കുന്നതില്‍ ബോളിവുഡ് താരം ശില്പാ ഷെട്ടി കടുത്ത ആശയക്കുഴപ്പത്തില്‍...!!
  • ശില്പാ ഷെട്ടി (Shilpa Shrtty) കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് കണ്ട് ആരാധകരും ആശയക്കുഴപ്പത്തില്‍...!!
  • നടിയുടെ ഈ പോസ്റ്റിന്‍റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അറിയാനാണ് ഇപ്പോള്‍ ആരാധകര്‍ക്ക് തിടുക്കം.
Shilpa Shetty Divorce: ജീവിതത്തിലെ  "നിര്‍ണ്ണായക തീരുമാനം" കൈക്കൊള്ളുന്നതില്‍  ആശയക്കുഴപ്പം, ആരാധകരോട് അഭിപ്രായം തേടി ശില്പാ ഷെട്ടി

Mumbai: ജീവിത്തിലെ   ഒരു വലിയ തീരുമാനം എടുക്കുന്നതില്‍  ബോളിവുഡ് താരം  ശില്പാ  ഷെട്ടി   കടുത്ത ആശയക്കുഴപ്പത്തില്‍...!! 

ശില്പാഷെട്ടി  (Shilpa Shetty) കഴിഞ്ഞ ദിവസം  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് കണ്ട്  ആരാധകരും ആശയക്കുഴപ്പത്തില്‍...!! നടിയുടെ  ഈ പോസ്റ്റിന്‍റെ  യഥാർത്ഥ അർത്ഥം എന്താണെന്ന് അറിയാനാണ് ഇപ്പോള്‍  ആരാധകര്‍ക്ക് തിടുക്കം.

അശ്ലീലസിനിമാ നിര്‍മ്മാണവുമായി  ബന്ധപ്പെട്ട കേസില്‍ പ്രമുഖ ബിസിനസുകാരനും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്ക് (Raj Kundra) കഴിഞ്ഞ ദിവസമാണ്  ജാമ്യം ലഭിച്ചത്. 62 ദിവസങ്ങൾക്ക് ശേഷം കുന്ദ്ര   ജയിലിൽ നിന്ന് പുറത്തിറങ്ങി എങ്കിലും  അദ്ദേഹം ഇതുവരെ  യാതൊരു പ്രതികരണവും  നടത്തിയിട്ടില്ല.  

അതേസമയം, രാജ് കുന്ദ്രയുടെ അറസ്റ്റിന്  കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശില്പാ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായി.  

അതിനിടെ രാജ് കുന്ദ്ര  ജാമ്യം നേടി വീട്ടിലെത്തിയതോടെ  സോഷ്യല്‍ മീഡിയയില്‍ താരത്തിന്‍റെ പ്രതികരണവും എത്തി.  ഒരു കഥ പങ്കുവച്ചാണ് ശില്പ തന്‍റെ പ്രതികരണം അറിയിച്ചത്.

Also Read: Pornography Case: തെളിവുകളില്ല, രാജ്‌ കുന്ദ്രയ്ക്ക് ജാമ്യം

അടുത്തിടെ പങ്കുവച്ച പോസ്റ്റില്‍ ജീവിതത്തിലെ വലിയതും പ്രധാനപ്പെട്ടതുമായ തീരുമാനത്തെക്കുറിച്ചാണ്  ശില്പാ ഷെട്ടി സംസാരിക്കുന്നത്. മുന്‍പ് പങ്കുവച്ചപോലെ, ഒരു പുസ്തകത്തിൽ അച്ചടിച്ച ആശയത്തിന്‍റെ ചിത്രമാണ്  അവര്‍ പങ്കുവച്ചത്. അതിന് അവര്‍ നല്‍കിയ പേര്  "സ്വയം ആശ്രയിക്കുക' എന്നാണ്. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ, ഒരു വ്യക്തി തന്നെത്തന്നെ   ആശ്രയിക്കുന്നു. അടുത്ത ഘട്ടവുമായി ബന്ധപ്പെട്ട തീരുമാനം അദ്ദേഹം തന്നെ സ്വയം എടുക്കുന്നു. അവന്‍റെ  ഓരോ തീരുമാനത്തിന്‍റെയും ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുന്നു., ആ  തീരുമാനങ്ങൾ സ്വന്തമെന്ന് വിളിക്കുകയും ചെയ്യുന്നു", താരം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. 

Also Read: Ganesh Chaturthi 2021: വിനായക ചതുർത്ഥി ആഘോഷിച്ച് ബോളിവുഡ് താരം ശില്പാ ഷെട്ടിയും മക്കളും, ചിത്രങ്ങള്‍ വൈറല്‍

ശിൽപ ഷെട്ടിയുടെ ഈ പോസ്റ്റിൽ കൂടുതൽ എഴുതിയിരിക്കുന്നു, 'അവസാനം, നമ്മൾ തിരഞ്ഞെടുക്കുന്ന എല്ലാത്തിനും ഞങ്ങൾ ഉത്തരവാദികളാണ്. നമ്മൾ ഭാഗ്യവാന്മാരാണെങ്കിൽ നമുക്ക് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ലഭിക്കും...

അതേസമയം, ശില്പയുടെ  സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍  ശില്പയുടെ  ഏത് തീരുമാനമാണ് ആശയക്കുഴപ്പത്തിലാക്കിയതെന്ന് അറിയാൻ ആരാധകർ ആഗ്രഹിക്കുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റ് മുതൽ ഇത്തരം പോസ്റ്റുകളുടെ പരമ്പര തുടരുകയാണ്.  ഇത് കണ്ട് ആരാധകർ വീണ്ടും വീണ്ടും ആശയക്കുഴപ്പത്തിലാകുന്നു. 

Also Read: Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?

അതേസമയം, ശില്‍പയും രാജ് കുന്ദ്രയും  പിരിയുന്നതായുള്ള വാര്‍ത്തകള്‍ ബോളിവുഡില്‍ സജീവമാണ്. എങ്കിലും  ഇരുവരും തമ്മിലുള്ള ബന്ധം നന്നായിരിക്കുന്നുവെന്നും രാജിന്‍റെ ജാമ്യത്തിൽ  താരം  സന്തുഷ്ടയാണെന്നും വെളിപ്പെടുത്തിയിരുന്നു.  എങ്കിലും താരത്തിന്‍റെ പോസ്റ്റുകള്‍ ആരാധകരെയാണ്   ആശയക്കുഴപ്പത്തിലാക്കിയിരിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News