Ramesh Valiyasala| സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു
മൃതദേഹം സ്വകാര്യആശുപത്രിയിലാണ്(Ramesh Valiyasala Suicide)
തിരുവനന്തപുരം: സിനിമാ,സീരിയൽ താരം രമേശ് വലിയ ശാല അന്തരിച്ചു. ഇന്ന് പുലർച്ചെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് അദ്ദേഹം. 20 വർഷത്തിലധികമായി സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം നിരവധി പേരാണ് രമേശിൻറെ നിര്യാണത്തിൽ ആദരാഞ്ജലികൾ അറിയിച്ചത്. പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍' എന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാ നിർമ്മാതാവ് കൂടിയായ ബാദുഷ എഴുതിയത്.
മൂന്ന് ദിവസം മുൻപ് വരെ ബാദുഷയുടെ വരാൽ എന്ന ചിത്രത്തിലായിരുന്നു രമേശ് അവസാനമായി അഭിനയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...