കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന കളർഫുൾ ഫാമിലി എന്റർടെയ്നർ ചിത്രം "ശേഷം മൈക്കിൽ ഫാത്തിമ" യുടെ ട്രെയിലർ റിലീസ് ചെയ്തു. നവംബർ 17ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്‌. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ  തരംഗമായി മാറിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫുട്ബോൾ കമന്റേറ്ററായാണ് ചിത്രത്തിൽ കല്യാണി അഭിനയിക്കുന്നത്. മലപ്പുറം ഭാഷ സംസാരിച്ച്‌ കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്. വിജയ് ചിത്രം ലിയോ, ജവാൻ, ജെയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ.


ALSO READ: മുടിയൊക്കെ വളർത്തി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ പുതിയ പോസ്റ്റർ


ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.



ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത് നായർ, ഛായാഗ്രഹണം: സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ: കിരൺ ദാസ്, ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം: ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്: റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്: സുകു ദാമോദർ, പബ്ലിസിറ്റി: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, പിആർഒ: പ്രതീഷ് ശേഖർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.