സുരേഷ് ​ഗോപിയുടെ 251ാമത് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റ്‍ പുറത്തുവിട്ടു. എസ്ജി 251 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് സുരേഷ് ​ഗോപിയുടെ പിറന്നാൾ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 2021 ജൂൺ 25നായിരുന്നു ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തുവിട്ടത്. ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. 2023 മാർച്ചിൽ ചിത്രം റിലീസ് ചെയ്യും. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. സുരേഷ് ​ഗോപി പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ അദ്ദേഹത്തിന് നിരവധി പേർ പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. രാഹുൽ രാമചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. വേറിട്ട ഗെറ്റപ്പിലാണ് രണ്ടാമത്തെ പോസ്റ്ററിലും സുരേഷ് ഗോപിയെ കാണാനാകുക. ക്യാരംസ് ബോർഡിന് മുന്നിൽ ചോരപുരണ്ട കത്തിയും പിടിച്ചിരിക്കുന്ന സുരേഷ് ​ഗോപിയാണ് പോസ്റ്ററിലുള്ളത്. ഫസ്റ്റ് ലുക്കിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് സുരേഷ് ​ഗോപിയെ കാണിച്ചത്. താടിയും നീട്ടിവളര്‍ത്തിയ മുടിയും, വലതുകൈയില്‍ വലിയൊരു ടാറ്റുവും ഉണ്ട്. 



Also Read: SG 251 ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും


 


ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്.  എതിറിയൽ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.  ഇതുവരെ പേര് പുറത്തിറക്കാത്ത ചിത്രത്തിന്റെ പേരും അണിയറ പ്രവർത്തകരുടെ വിവരവും ഉടൻ പുറത്തുവിടും. നിഥിന്‍ രണ്‍ജി പണിക്കരുടെ കാവല്‍, മാത്യൂസ് തോമസിന്‍റെ ഒറ്റക്കൊമ്പന്‍, ജോഷിയുടെ പാപ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. 


സുരേഷ് ​ഗോപി - ജയരാജ് കോമ്പോ വീണ്ടും; 27 വർഷങ്ങൾക്ക് ശേഷം 'ഹൈവേ 2' ഒരുങ്ങുന്നു


 27 വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമായി എത്തുകയാണ് ജയരാജ്. 1995ല്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്‍ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. സുരേഷ് ​ഗോപി ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിക്കുകയായിരുന്നു. 


മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും 'ഹൈവേ 2 ദി അൺടൈറ്റിൽഡ്' എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ആദ്യഭാ​ഗമായിരുന്ന ഹൈവേ. സുരേഷ് ​ഗോപിയുടെ 254ാമത്തെ ചിത്രമാണ് ജയരാജും ഒന്നിച്ചുള്ള ഹൈവേ 2. ലീമ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഹൈവേ 2ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പ്രഖ്യാപനത്തെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.