സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'ശാകുന്തള'ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. രമ്യ ബെഹറയാണ് ശകുന്തളയുടെ കഥപറയുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. മണി ശർമ്മ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ 'ദുഷ്യന്തനാ'യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


ALSO READ: Nanpakal Nerathu Mayakkam Review: ഇതെന്തൊരു പകർന്നാട്ടം, മഹാനടനം; നൻപകൽ നേരത്ത് മയക്കം റിവ്യൂ


അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ​ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.