ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രമാണ് സബാഷ് മിതു. നടി തപ്സി പന്നുവാണ് കേന്ദ്ര കഥാപാത്രമായ മിതാലി രാജായി അഭിനയിക്കുന്നത്. ചിത്രത്തിലെ ഫത്തേ എന്ന് തുടങ്ങുന്ന വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് റാസ്‌ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.  ചിത്രം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ മിതാലിയുടെ കുട്ടിക്കാലവും, ക്രിക്കറ്റ് ജീവിതവും, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രശസ്തിയിലേക്ക് ഉയർത്തി കൊണ്ട് വന്ന പ്രയത്നങ്ങളും ഒക്കെ പ്രതിപാദിക്കുന്നുണ്ടെന്നാണ് നേരത്തെ ഇറങ്ങിയ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സബാഷ് മിതു. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. 



Also Read: Shabaash Mithu Trailer : മിതാലി രാജായി ജീവിച്ച് തപ്‌സി പന്നു; സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി


സിര്‍ഷ റേ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. വയകോം 18 സ്റ്റുഡിയോസാണ് സബാഷ് മിതു നിർമ്മിക്കുന്നത്. അജിത് അന്ധരെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ അവനാണ്. 2020ൽ മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ 2021 ൽ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം തപ്‌സി പന്നുവും പങ്ക് വെച്ചിരുന്നു. 


Maha Veeryar Movie : മജിസ്‌ട്രേറ്റായി സിദ്ദിഖ്; മഹാ വീര്യർ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ


നിവിൻ പോളിയും അസിഫ് അലിയും നായകനാകുന്ന മഹാ വീര്യർ സിനിമയിലെ അടുത്ത ക്യാരക്ടർ  പോസ്റ്റർ പുറത്തുവിട്ടു. നടൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വീരേന്ദ്രകുമാറെന്ന മജിസ്‌ട്രേറ്റായിട്ടാണ് സിദ്ദിഖ് എത്തുന്നത്. ചിത്രം  ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും. 


എബ്രിഡ് ഷൈനാണ് മഹാ വീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ പോളി, അസിഫ് അലി, സിദ്ദിഖ് എന്നിവരെ കൂടാതെ ലാൽ, ഷാൻവി ശ്രീ വാസ്തവ, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളി മറ്റൊരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.


പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.  നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  എം മുകുന്ദന്റെ കഥയാണ് ചിത്രമായി എത്തുന്നത്. സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.