Mumbai: പുതിയ ഒടിടി പ്ലാറ്റ്‌ഫോം (OTT Platform) പ്രഖ്യാപിച്ച് കിംഗ്‌ ഖാന്‍  ഷാരുഖ് ഖാന്‍.  താരത്തിന്‍റെ പേരിന്‍റെ ചുരുക്കെഴുത്ത് ഉള്‍പ്പെടുത്തി 'എസ്ആര്‍കെ +' (SRK+) എന്ന പേരിലാണ് ഷാരുഖ്  ഖാന്‍ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചതുകൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ്ആര്‍കെ പ്ലസിന്‍റെ ലോഗോയും ഷാരൂഖ് ഖാന്‍ പങ്കുവെച്ചു. 'ഒടിടിയുടെ ലോകത്ത് എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു " എന്നാണ് അദ്ദേഹം ലോഗോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.  


എന്നാല്‍, ഒടിടി പ്ലാറ്റ്‌ഫോമിന്‍റെ പേരും ലോഗോയും മാത്രമേ താരം നിലവില്‍ വെളിപ്പെടുത്തിയിട്ടുള്ളൂ.  മറ്റ്  വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സൂപ്പര്‍ താരം ഒടിടി മേഖലയിലേക്ക്  കടക്കുന്നത്‌.



ബോളിവുഡിലെ കിംഗ്‌ എന്നതുകൂടാതെ, വിനോദ, കായിക മേഖലകളിലും ഷാരുഖ് ഖാന്‍ പങ്കാളിയാണ്. നിലവില്‍ റെഡ് ചിലീസ് എന്റെര്‍ടെന്‍മെന്റ്‌സ് എന്ന പേരില്‍ ഷാരുഖ് ഖാന് ഒരു മീഡിയ കമ്പനി ഉണ്ട്. അതുകൂടാതെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉടമകളില്‍ ഒരാളുമാണ് അദ്ദേഹം. 


കഴിഞ്ഞ വർഷം, രണ്ട് പ്രൊമോഷണൽ വീഡിയോകൾ പങ്കിട്ടുകൊണ്ട് ഷാരൂഖ് ഖാൻ തന്‍റെ  OTT അരങ്ങേറ്റത്തെ പരസ്യമാക്കിയെങ്കിലും മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസില്‍പ്പെട്ടതോടെ പ്രഖ്യാപനങ്ങൾ  നിർത്തി വയ്ക്കുകയായിരുന്നു.


അതേസമയം, ഷാരൂഖിന്‍റെ ആധിപത്യം ഇനി OTT സ്ട്രീമി൦ഗിലേക്കും വ്യാപിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്.  കൂടാതെ, 
സൽമാൻ ഖാന്‍, അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ SRK യുടെ പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകളും നേർന്നുകൊണ്ട് രംഗത്തെത്തി. 


ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രിറ്റികളില്‍ അഞ്ചാമതാണ്  ഷാരൂഖ് ഖാന്‍. 5000 കോടിക്ക് മുകളിലാണ് താരത്തിന്‍റെ ആസ്തി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.