ഷാരൂഖ് ഖാന്റെ പത്താൻ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ബോളിവുഡിലെ സർവ്വകാല റെക്കോഡുകളും ഭേദിച്ചാണ് പത്താന്റെ പടയോട്ടം. പ്രീ-ബുക്കിങ് കളക്ഷനിലും ആദ്യദിന കളക്ഷനിലും ആരംഭിച്ച റോക്കോഡ് വേട്ട തുടരുകയാണ്. പത്താൻ റിലീസ് ചെയ്ത് മൂന്ന് ദിവസമായപ്പോഴേക്കും ലോകമെമ്പാടും 300 കോടിയോളം രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 ​​കോടി കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമെന്ന റെക്കോർ‍ഡും പത്താൻ സ്വന്തമാക്കി. പത്താന്റെ വിജയം ആഘോഷിച്ച് നൃത്തം ചെയ്യുന്ന ഷാരൂഖ് ഖാന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പത്താനിലെ ഝൂമേ ജോ പത്താൻ എന്ന ഗാനത്തിനാണ് ഷാരൂഖ് ഖാൻ ചുവടുവച്ചിരിക്കുന്നത്.



ആദ്യ ദിനം തന്നെ 100 കോടിയോ? പഠാൻ കളക്ഷൻ റിപ്പോർട്ടുകൾ ഇങ്ങനെ


വിവാദങ്ങൾക്കിടെയും തിയേറ്ററുകളിൽ റിലീസ് ചെയ്ത് ​ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. നാല് വർഷങ്ങൾക്ക് ശേഷമുള്ള ഷാരൂഖാന്റെ തിരിച്ചുവരവ് അതി​ഗംഭീരമെന്നാണ് പ്രേക്ഷകർ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ വൻ വരവേൽപ്പാണ് ചിത്രത്തിന് നൽകിയത്. ​ഗംബീര പ്രതികരണങ്ങൾക്കൊപ്പം ചിത്രം ​ഗംഭീര കളക്ഷനും നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം നേടിയ കളക്ഷൻ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. 


ആദ്യ ദിനം തന്നെ പഠാൻ 100 കോടി സ്വന്തമാക്കിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 100 കോടിയിലധികം രൂപ ചിത്രം ആദ്യദിനം നേടിയെന്ന് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തു. കൂടാതെ കേരളത്തിൽ നിന്നും മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഫോറം കേരളം ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയാണ് ചിത്രം നേടിയതെന്നും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.