രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ബ്രഹ്മാണ്ട ഫാന്‍റസി ചിത്രത്തിന്‍റെ ടീസർ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളെ മാത്രം പരിചയപ്പെടുത്തി പോകുന്ന 36 സെക്കന്‍റ് മാത്രം ദൈർഖ്യമുള്ള ഒരു ചെറിയ വീഡിയോ ആയിരുന്നു ഇത്. ട്രൈലർ പുറത്തിറങ്ങുന്ന ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം മാത്രമേ ഈ വീഡിയോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ജൂൺ 15 നാണ് ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങുന്നത്. 'യേ ജവാനി ഹേ ദിവാനി' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അയൺ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനുണ്ട്. ശിവപുരാണത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ബ്രഹ്മാസ്ത്ര എന്ന മൂന്ന് ചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ചിത്രത്തിന്‍റെ ടീസറാണ് ഇന്ന് പുറത്ത് വന്നത്. രൺബീർ കപൂർ ശിവ എന്ന കഥാപാത്രമായും ആലിയ ഭട്ട് ഇഷ എന്ന കഥാപാത്രമായും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതാബ് ബച്ചൻ, നാഗാര്‍ജുന അക്കിനേക്കി, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഇവരുടെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്കും ടീസറിൽ കാണിക്കുന്നുണ്ട്. എന്നാൽ ടീസറിൽ മുഖം വെളിപ്പെടുത്താത്ത ഒരാൾ ശിവന്‍റെ തൃശൂലം പ്രത്യക്ഷപ്പെടുന്ന ഒരു ഭീമൻ കല്ലിന് നേരെ നടന്ന് നീങ്ങുന്ന രംഗവും ടീസറിൽ കാണിക്കുന്നുണ്ട്. ഈ കഥാപാത്രം ഷാരൂഖ് ഖാൻ ആണോ എന്ന സംശയമാണ് ടീസർ പുറത്ത് വന്ന ആദ്യ മണിക്കൂറിൽത്തന്നെ ചലച്ചിത്ര പ്രേമികൾ ഉന്നയിക്കുന്നത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിധി വേഷത്തിൽ എത്തുന്നു എന്ന റൂമറുകൾ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോൾ മുതൽ പുറത്ത് വന്നിരുന്നു.  


Also read: തോർ ലവ് ആൻഡ് തണ്ടർ ട്രൈലർ; ആരാധകർ ഏറ്റവും കൂടുതൽ തവണ കണ്ടത് ക്രിസ് ഹെമ്സ്വർത്തിന്‍റെ നഗ്ന ദൃശ്യം


'ബ്രഹ്മാസ്ത്ര: പാർട്ട് വൺ വെറും നൂറ് ദിവസത്തിൽ നിങ്ങൾക്കരികിലേക്ക് എത്തും, അതിന് മുന്നോടിയായി  ജൂൺ 15 ന് ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങുന്നു' എന്ന അടിക്കുറിപ്പോടെയാണ് ടീസർ റിലീസ് ചെയ്തത്. കരൺ ജോഹറിന്‍റെ ധർമ്മാ പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ഫാന്‍റസി ചിത്രം നിർമ്മിക്കുന്നത്. ഏതാണ്ട് അഞ്ച് വർഷത്തോളമാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ചെലവഴിച്ചത്. ആലിയ ഭട്ടും രൺവീർ സിങ്ങും ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വച്ചാണ് പരസ്പരം കണ്ട് ഇഷ്ടത്തിലാകുന്നത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ ഈ വർഷം തുടക്കത്തിൽ പുറത്ത് വന്നിരുന്നു. മോഷൻ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ നല്ല ഹൈപ്പ് ഉണ്ടായിരുന്നു ചിത്രത്തിന്‍റെ പ്രതീക്ഷകൾ ടീസർ പുറത്തിറങ്ങിയപ്പോൾ ഇരട്ടി ആയിരിക്കുകയാണ്. ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നു എന്ന വാർത്ത സത്യമാണെങ്കിൽ അദ്ദേഹത്തിന്‍റെ നാല് വർഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ബ്രഹ്മാസ്ത്രയ്ക്ക് ഉണ്ടാകും.


2018 ൽ പുറത്തിറങ്ങിയ സീറോയാണ് അവസാനമായി പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം. 2023 ജനുവരിയിൽ പുറത്തിറങ്ങുന്ന പഠാൻ ആണ് ഷാരൂഖ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രം. ബ്രഹ്മാസ്ത്രയിൽ ഷാരൂഖ് ഉണ്ടെങ്കില്‍ പഠാന് മുൻപ് ഫാൻസിന് ആഘോഷമാക്കാൻ ഉള്ള ചേരുവകൾ ബ്രഹ്മാസ്ത്രയിലെ ഷാരൂഖ് കഥാപാത്രത്തിൽ ഉണ്ടാകും. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രമായതിനാൽത്തന്നെ അടുത്ത ഭാഗങ്ങളിൽ ഷാരൂഖ് പ്രധാന കഥാപാത്രമായി എത്താനും സാധ്യത കൂടുതലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.