നാളുകളായി ആരാധകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. 2023ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഷാരൂഖ് ഖാന്റെ ​ഗംഭീര തിരിച്ച് വരവ് ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ ടീസർ നേരത്തെ ഇറങ്ങിയത് കണ്ട് ത്നനെ പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. തോക്ക് എടുത്ത് നിൽക്കുന്ന ഷാരൂഖിനെ പോസ്റ്ററിൽ കാണാം.



COMMERCIAL BREAK
SCROLL TO CONTINUE READING

ആക്ഷൻ ത്രില്ലർ ചിത്രമായ പത്താനിൽ ദീപിക പദുക്കോണും തിരിച്ച് വരവ് നടത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്താൻ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോ ആണ് ‌'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രം 2023 ജനുവരി 25ന് തിയറ്ററുകളിൽ എത്തും. 


Also Read: Vineeth Sreenivasan: ആശാനൊപ്പം എത്തി നിൽക്കുന്ന ശിഷ്യന്മാർ; വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ്സ് ആയിരുന്ന ഇവർ ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരാണ്...


 


യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ അദിത്യ ചോപ്രായാണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 50-ാമത്തെ ചിത്രമെന്ന് പ്രത്യേകതയും പത്താനുണ്ട്. വാർ, ബാങ് ബാങ് എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് പത്താൻ. ഹിന്ദിയിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റി റിലീസ് ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.