ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖിന്റെ തിരിച്ചുവരവ്. ഒപ്പം ദീപിക പദുക്കോണും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. പത്താനിലെ വീഡിയോ ​ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ബെഷറം രംഗ് എന്ന ​ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. കുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി ആണ്. വിശാൽ, ശേഖർ എന്നിവർ ചേര്‍ന്ന് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവരാണ്.

​ഗാനത്തിൽ ഷാരൂഖിനെ സ്റ്റൈലിഷ് ലുക്കിൽ ആരാധകർക്ക് കാണാൻ സാധിക്കും. ഒപ്പം ഹോട്ട്ലുക്കിൽ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സിദ്ധാർഥ് ആനന്ദ്. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


Also Read: Vazhakku Movie Review: എത്ര നിസ്സാരമാണ് ഈ വഴക്ക് ? വഴക്ക് മൂവി റിവ്യൂ


ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിന് വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പത്താനിൽ സല്‍മാന്‍ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ നേരത്തെ പുറത്തിറങ്ങിയ ടീസര്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് നായകനായി സ്ക്രീനിലെത്തുന്ന ചിത്രമാണിത്. ജനുവരി 25 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.


പഠാന്‍ കൂടാതെ ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.