Jawan Movie : തോക്കുമേന്തി നയന്‍താര; ജവാന്റെ പുതിയ പോസ്റ്റർ പുറത്ത്
Jawan Movie Updates : ചിത്രത്തിൽ ഷാറൂഖ് വില്ലനാണോ, ഇരട്ട വേഷത്തിലാണോ എത്തുന്നത് തുടങ്ങിയ അഭ്യാഹങ്ങളും സംശയങ്ങളും നിലനിൽക്കുകയാണ്.
ഇന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ, ഷാറൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ പ്രേക്ഷകരെ ഏറെ ആവേശത്താഴ്ത്തിയിരിക്കുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലേക്കുത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജവാനിൽ ഷാറൂഖ് ഖാന്റെ നായികയായി എത്തുന്ന തെന്നിന്ത്യൻ താരറാണി നയന്താരയുടെ കഥാപാത്ര പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. തോക്കുമേന്തി കൂളിങ് ഗ്ലാസും ധരിച്ച് നിൽക്കുന്ന നയന്തരയെയാണ് പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
തമിഴ് ഹിറ്റ് മേക്കർ അറ്റ്ലിയാണ് ഷാറൂഖ് ഖാൻ ചിത്രം ബോളിവുഡിലും തമിഴിലുമായി ഒരുക്കുന്നത്.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ അതിഥി കഥാപാത്രമായി എത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയമണി, സാന്യ മൽഹോത്ര തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഷാറൂഖ് ചിത്രമാണ് ജവാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ഇറങ്ങിയ പഠാൻ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. അതേസമയം ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. കന്നഡ, മലയാളം ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തേക്കും.
അതേസമയം 'ജവാന്റെ' ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയ്‍ക്കാണ് ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റ്ലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ വകയിൽ തന്നെ 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...