Merry Christmas Movie : അന്ധാദൂൻ ഒരുക്കിയ ശ്രീറാം രാഘവന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; വിജയ് സേതുപതിയും കത്രീന കൈയ്ഫും കേന്ദ്രകഥാപാത്രങ്ങൾ

Merry Christmas Movie Update : ഹിന്ദിയിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം ഡിസംബർ 15 തിയറ്ററുകളിൽ എത്തും

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 01:49 PM IST
  • കത്രീന കൈയ്ഫിന്റെ ആദ്യ തമിഴ് ചിത്രമാണിത്
  • തമിഴിലും ഹിന്ദിയിലും ഒരേ സമയമാണ് ചിത്രം നിർമിക്കുന്നത്
  • ചിത്രം ഡിസംബർ 15ന് തിയറ്ററുകളിൽ എത്തും
Merry Christmas Movie : അന്ധാദൂൻ ഒരുക്കിയ ശ്രീറാം രാഘവന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; വിജയ് സേതുപതിയും കത്രീന കൈയ്ഫും കേന്ദ്രകഥാപാത്രങ്ങൾ

ദേശീയ അവാർഡ് സ്വന്തമാക്കിയ അന്ധാദൂൻ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ശ്രീറാം രാഘവൻ ഒരുക്കുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. മെറി ക്രിസ്മസ് എന്ന പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിലും തമിഴിലുമാണ് ചിത്രീകരിക്കുന്നത്. വിജയ് സേതുപതിയും ബോളിവുഡ് താരം കത്രീന കൈയ്ഫുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 15ന് തിയറ്ററുകളിൽ എത്തുമെന്ന് ഫസ്റ്റ് ലുക്കിലൂടെ തന്നെ അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ടിപ്സ് ഫിലിംസും മാച്ച്ബോക്സ് പിക്ചേഴ്സും അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് രമേഷ് തൗറാണി, ജയ തൗറാണി, സഞ്ജയ് റൗത്ര, കേവൽ ഗാർഗ് എന്നിവർ ചേർന്നാണ്. കത്രീന കൈയ്ഫിന്റെ ആദ്യ തമിഴ് ചിത്രമാണ് മെറി ക്രിസ്മസ്. വിജയ് സേതുപതിക്കും കത്രീനയ്ക്ക് പുറമെ ഇരു ഭാഷകളിൽ നിന്നും നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിനു ആനന്ദ് എന്നിവർ ഹിന്ദിയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ രാധിക ശരത്കുമാർ, ഷൺമുഖ രാജ, കെവിൻ ജയ് ബാബു, രാജേഷ് വില്യംസ് എന്നിവരാണ് തമിഴിൽ അണിനിരക്കുന്നത്.

ASLO READ : Phoenix Movie: നി​ഗൂഢതകൾ നിറച്ച് അജു വർ​ഗീസിന്റെ 'ഫീനിക്സ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകൻ ശ്രീറാം രാഘവൻ, അർജിത് ബിശ്വാസ്, പൂജ ലത സുർതി, അൻകൃതി പാണ്ഡെ എന്നിവർ ചേർന്നാണ് മെറി ക്രിസ്മസിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളി ഛായഗ്രാഹകൻ മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വരുൺ ഗ്രോവറിന്റെ വരികൾക്ക് സംഗീതം നൽകുന്നത് പ്രീതമാണ്. ഡാനിയേൽ ബി ജോർജാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമെന്ന് സൂചനാണ് മെറി ക്രിസ്മസ് സിനിമയുടെ ഫസ്റ്റു ലുക്കിൽ നിന്നും ലഭിക്കുന്നത്. ബദലാപൂർ, അന്ധാദൂൻ തുടങ്ങിയ നിയോ-നോയിൽ ത്രില്ലറുകൾ ഒരുക്കിയ സംവിധായകനാണ് ശ്രീറാം രാഘവൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News