വളരെ നാള്‍ ഷാരൂഖ് ഫാൻസിനെയും ചലച്ചിത്ര പ്രേമികളെയും ഒരേ പോലെ കുഴപ്പിച്ചിരുന്ന റൂമറുകൾക്ക് വിട പറഞ്ഞ്കൊണ്ട് ആറ്റ്ലീ - ഷാരൂഖ് ഖാൻ ചിത്രം 'ജവാന്‍റെ' അനൗൺസ്മെന്‍റ് വീഡിയോ പുറത്തിറങ്ങി. ഒരു ചെറിയ ടീസർ പോലെ റിലീസ് ചെയ്ത ഒരു മിനിറ്റ് മുപ്പത് സെക്കന്‍റ് ദൈർഖ്യമുള്ള വീഡിയോയിൽ ഷാരൂഖ് ഖാന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്കും കാണാൻ സാധിക്കും. ഇതോടെ 2023 ൽ റിലീസ് പ്രഖ്യാപിച്ച മൂന്നാമത്തെ ഷാരൂഖ് ചിത്രമായി ജവാൻ മാറി. ഹിന്ദിക്ക് പുറമേ ഒരേ സമയം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാരൂഖിന് പുറമേ നയൻതാര, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ താര നിരയെപ്പറ്റി കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. എങ്കിലും ഭൂരിഭാഗം സൗത്ത് ഇന്ത്യൻ അഭിനേതാക്കൾ ആകും സിനിമയിൽ എത്തുക എന്നാണ് റൂമറുകൾ. ആറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് 'ജവാൻ'. രാജാ റാണി, തെരി, മെരസൽ, ബിഗിൽ എന്നിവയാണ് ആറ്റ്ലീയുടെ മുൻ ചിത്രങ്ങൾ. അദ്ദേഹത്തിന്‍റെ ആദ്യ ബോളീവുഡ് ചിത്രമാണ് ഇത്. 

Read Also: Amrutha Suresh-Gopi Sundar : ഒരേ വേദിയിൽ പാടി തകർത്ത് അമൃതയും ഗോപി സുന്ദറും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ


ഇരുട്ട് കലർന്ന ഒരു മുറിയിൽ നിറയെ ആയുധങ്ങളോടൊപ്പം മുഖത്ത് നിറയെ ബാന്‍റേജ് ചുറ്റി നിൽക്കുന്ന ഷാരൂഖ് ഖാനെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ബാന്‍റേജിന് ഇടയിൽ അദ്ദേഹത്തിന്‍റെ കണ്ണും നരച്ച താടിയുടെ ഒരു ഭാഗം മാത്രം കാണാൻ സാധിക്കും. ഷാരൂഖിന് അടുത്തുള്ള ഒരു വാക്കി ടോക്കിയിൽ 'ഗുഡി ടു ഗോ ചീഫ്' എന്ന കമാന്‍റ് വരുമ്പോൾ അദ്ദേഹം ചിരിച്ച് കൊണ്ട് 'റെഡി' എന്ന് മറുപടി പറയുന്നതുമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. അടുത്ത സീനിലായി ഷാരൂഖ് ഒരു മെട്രോ സ്റ്റേഷനിൽ ഇരിക്കുന്നതും കാണിക്കുന്നുണ്ട്. 


ടീസറിൽ ആരാധകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതിന്‍റെ പശ്ചാത്തല സംഗീതം ആണ്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. അദ്ദേഹത്തിന്‍റെയും ബോളീവുഡ് അരങ്ങേറ്റ ചിത്രമാണ് 'ജവാൻ'.  ചിത്രത്തിൽ ഷാരൂഖ് കഥാപാത്രത്തിന്‍റെ പേരും മറ്റ് കാര്യങ്ങളും പുറത്ത് വിട്ടിട്ടില്ല. ഷാരൂഖ് ഖാനാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ജവാൻ ടീസർ പുറത്ത് വിട്ടത്. 2023 ജൂൺ രണ്ടിനാണ് ചിത്രം പുറത്തിറങ്ങുന്നത്. 'ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർടൈനർ' എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തത്. ഗൗരി ഖാന്‍റെ പേരിൽ റെഡ് ചില്ലീസ് എന്‍റർടൈൻമെന്‍റാണ് ചിത്രം നിർമ്മിക്കുന്നത്. 

Read Also: Bigg Boss Malayalam Season 4: റോബിന് മുൻപേ ജാസ്മിൻ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബി​ഗ് ബോസ് പ്രോമോ


2023 ൽ പുറത്തിറങ്ങുന്ന മൂന്ന് ഷാരൂഖ് ചിത്രങ്ങളിൽ രണ്ടെണ്ണവും റെഡ് ചില്ലീസ് ആണ് നിർമ്മിക്കുന്നത്. ജവാന് പുറമെ രാജ് കുമാർ ഹിരാനിയുടെ സംവിധാനത്തിൽ 2023 ഡിസംബർ 23 ന് പുറത്തിറങ്ങുന്ന 'ഡങ്കി' എന്ന ചിത്രവും റെഡ് ചില്ലീസ് എന്‍റർടൈൻമെന്‍റ് ആണ് നിർമ്മാണം. എന്നാൽ 2023 തുടക്കത്തിൽ റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' നിർമ്മിച്ചിരിക്കുന്നത് യാഷ് രാജ് പ്രൊഡക്ഷൻസാണ്. സിദ്ധാർത്ഥ് ആനന്ദാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 2018 ലാണ് അവസാനമായി ഒരു ഷാരൂഖ് ചിത്രം പുറത്തിറങ്ങുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം മൂന്ന് ചിത്രങ്ങൾ ഒന്നിച്ച് പുറത്തിറങ്ങാനൊരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ഷാരൂഖ് ആരാധകർ.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.