Amrutha Suresh-Gopi Sundar : ഒരേ വേദിയിൽ പാടി തകർത്ത് അമൃതയും ഗോപി സുന്ദറും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Gopi Sundar Amrutha Suresh Live 'ഗോപി സുന്ദർ ലൈവ് എൻസെമ്പിൾ' എന്ന പരിപാടിയിൽ ഇരുവരും ഒരുമിച്ച് ഉസ്താദ് ഹോട്ടൽ സിനിമയിലെ ഹിറ്റ് ഗാനമായ 'അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി' ആലപിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 03:33 PM IST
  • ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു.
  • ഗോപി സുന്ദർ ലൈവ് എൻസെമ്പിൾ എന്ന പരിപാടിയിൽ ഇരുവരും ഒരുമിച്ച് ഉസ്താദ് ഹോട്ടൽ സിനിമയിലെ ഹിറ്റ് ഗാനമായ 'അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി' ആലപിക്കുകയും ചെയ്തു.
  • ഇരുവരെയും നിറഞ്ഞ കൈയ്യടികളോടെയാണ് കാണികൾ സ്വീകരിക്കുകയും ചെയ്തതത്.
Amrutha Suresh-Gopi Sundar : ഒരേ വേദിയിൽ പാടി തകർത്ത് അമൃതയും ഗോപി സുന്ദറും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം : പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യ ഒരേ വേദിയിൽ പരിപാടിയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതനിശയിലായിരുന്നു ഇരുവരും ഒരുമിച്ച് വേദിയിലെത്തിയത്. സംഗീത നിശയിൽ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു. 

ഗോപി സുന്ദർ ലൈവ് എൻസെമ്പിൾ എന്ന പരിപാടിയിൽ ഇരുവരും ഒരുമിച്ച് ഉസ്താദ് ഹോട്ടൽ സിനിമയിലെ ഹിറ്റ് ഗാനമായ 'അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി' ആലപിക്കുകയും ചെയ്തു. നിറഞ്ഞ കൈയ്യടികളോടെ ഇരുവരെയും കാണികൾ സ്വീകരിക്കുകയും ചെയ്തു. ലൈവ് പരിപാടിക്ക് ശേഷം അമൃതയും ഗോപി സുന്ദറും ഇൻസ്റ്റാഗ്രാം പേജിലെത്തി എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. 

ALSO READ : Gopi Sundar Amrutha Suresh : 'ഒരു പണിയുമില്ലാത്തവർക്ക് പുട്ടും മുട്ട കറിയും സമർപ്പിർക്കുന്നു'; പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദറും അമൃത സുരേഷും

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

അടുത്തിടെയാണ് ഇരുവരും തമ്മിൽ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവച്ചുകൊണ്ട് അമൃത സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…" എന്ന അടിക്കുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

ALSO READ : Viral: രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ??അപ്പുറത്ത് മാറി നിന്ന് ചൊറിഞ്ഞാൽ മതി

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News