Mumbai :  മുംബൈയിൽ (Mumbai) ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടയിൽ പിടികൂടിയവരുടെ വിവരങ്ങൾ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau) പുറത്ത് വിട്ടു. പിടികൂടിയവരിൽ ഷാഹ്‌റൂഖ്‌ ഖാന്റെ (Shah rukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) കൂടാതെ മറ്റൊരു വോളിവൂഡ്‌ താരവും ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടിക്കിടെ പിടികൂടിയ 7 പേരെയും ചോദ്യം ചെയ്ത് വരികെയാണെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ അനുസരിച്ച് ആര്യൻ ഖാനെ കൂടാതെ അര്‍ബാസ് സേത്ത് മര്‍ച്ചന്റിനെ കൂടിയാണ് പിടികൂടിയിരിക്കുന്നത്. ഇരുവരെയും കൂടാതെ മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര  എന്നിവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാംഖഡെയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.


ALSO READ: Aryan Khan | ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെയും ചോദ്യം ചെയ്യുന്നു, റെയിഡിൽ അറസ്റ്റിലായത് 10 പേർ


അതേസമയം എന്നാൽ മയക്കുമരുന്ന് കൈവശം വെച്ചതിൽ ഒരു പങ്കും ആര്യന് ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്നു ക്രൂയിസ് ഷിപ്പിൽ നടത്തിയ റെയിഡിൽ കോടികളുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കപ്പലിൽ നിന്നും ഏതാണ്ട് 8 പേരെ  അറ്സ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


ALSO READ:  Rave Party: ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ബോളിവുഡ് താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍


അതേസമയം മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിലോ കഴിക്കുന്നതിലോ ആര്യന്റെ നേരിട്ടുള്ള പങ്കുണ്ടോയെന്ന് പരിശോധിക്കാൻ മാത്രമാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ആര്യന്റെ ഫോൻ പരിശോധിക്കാനായി കൊണ്ടു പോയിട്ടുണ്ടെന്നും എൻസിബിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.