ന്യൂഡൽഹി: സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന് ലോകമെമ്പാടും വലിയ ആരാധകവൃന്ദമുണ്ട്. എന്തുകൊണ്ടാണ് താൻ ബോളിവുഡിന്റെ ബാദ്‌ഷാ എന്ന് അറിയപ്പെടുന്നതെന്ന് അദ്ദേഹം ഓരോ സംഭവങ്ങളിലൂടെയും വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആരാധകർക്ക് വേണ്ടി ഇത്രയേറെ സമയം മാറ്റിവെയ്ക്കുന്ന മറ്റൊരു താരം ബോളിവുഡിലുണ്ടോ എന്ന് സംശമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഇതാ അറുപതുകാരിയായ കാൻസർ രോഗിയുടെ ആഗ്രഹം വീഡിയോ കോളിലൂടെ സഫലീകരിച്ച് ഷാറൂഖ് ഖാൻ ആരാധകരുടെ ഹൃദയം  കീഴടക്കിയിരിക്കുകയാണ്. ഷാറൂഖിന്റെ കടുത്ത ആരാധികയായ രോഗി തന്റെ അവസാന ആഗ്രഹമായി ഒരിക്കൽ അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 


ALSO READ: റോഷാക്കിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം; ദിലീപും സുരാജും പ്രധാനവേഷത്തിൽ


“ഹായ്, ഞാൻ കൊൽക്കത്തയിൽ നിന്ന് പ്രിയയാണ്, എന്റെ മമ്മി അവസാന ഘട്ട ക്യാൻസർ രോഗിയാണ്. ഷാറൂഖ് ഖാൻ സാറിനെ കാണാൻ എന്റെ മമ്മിയെ സഹായിക്കണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. മമ്മിക്ക് ഇനി എത്ര സമയമുണ്ടെന്ന് അറിയില്ല. മമ്മിയുടെ അവസാന ആഗ്രഹം നിറവേറ്റാൻ സഹായിക്കണം“. മകൾ പ്രിയ ട്വിറ്ററിൽ കുറിച്ചു.


60കാരിയായ ശിവാനിയുടെ അവസാന ആ​ഗ്രഹം അറിഞ്ഞതോടെ ഷാറൂഖ് ഖാന്റെ വീഡിയോ കോൾ എത്തി. ഷാറൂഖ് ഖാന്റെ ഒരു ആരാധകൻ ട്വിറ്ററിൽ ഇതിൻ്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി ശിവാനിയുടെ അവസാന ആ​ഗ്രഹം നിറവേറിയെന്നും അരമണിക്കൂറോളം ഇരുവരും തമ്മിൽ സംസാരിച്ചെന്നും ആരാധകൻ സ്ക്രീൻഷോട്ടിനൊപ്പം ട്വിറ്ററിൽ കുറിച്ചു. 


ഇതാദ്യമായല്ല ഷാറൂഖ് ഖാൻ തന്റെ ആരാധകർക്കായി ഇത്തരമൊരു കാര്യം ചെയ്യുന്നത്. മുമ്പും ആരാധകരെ അമ്പരപ്പിക്കാൻ ഷാറൂഖ് ഖാൻ എത്തിയിട്ടുണ്ട്. അതേസമയം, ദക്ഷിണേന്ത്യൻ താരങ്ങളായ നയൻതാരയ്ക്കും വിജയ് സേതുപതിക്കുമൊപ്പം സംവിധായകൻ ആറ്റ്‌ലിയുടെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'ജവാൻ' എന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രം സെപ്തംബർ 7 ന് തിയേറ്ററുകളിൽ എത്തും. 


തപ്‌സി പന്നുവിനൊപ്പം സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ അടുത്ത ചിത്രമായ 'ഡുങ്കി'യും അണിയറയൽ ഒരുങ്ങുന്നുണ്ട്. 'ഡുങ്കി'യുടെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല. ദീപിക പദുകോണിനും ജോൺ എബ്രഹാമിനുമൊപ്പം ആക്ഷൻ-ത്രില്ലർ ചിത്രമായ 'പഠാൻ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീൽ വൻ വിജയമായി മാറുകയും ചെയ്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.