ബോളിവുഡ് സിനിമകൾ വളരെ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് 2022 ൽ കടന്ന് പോയത്. 2022 ൽ റിലീസായ നിരവധി ബോളിവുഡ്  സിനിമകളിൽ ഗംഗുഭായ് കത്യവാടി, ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2, ദൃശ്യം 2 തുടങ്ങി ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് ഹിറ്റായി മാറിയത്. എന്നാൽ ബോളിവുഡ് സിനിമ രംഗം നേരിടുന്ന ഈ പ്രശ്‌നം ഉടൻ മാറുമെന്നാണ് പ്രതീക്ഷയെന്ന് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ബോളിവുഡ് സിനിമകൾക്ക് പുറം രാജ്യങ്ങളിൽ പോലും ഇത്രയും കളക്ഷൻ നേടാൻ എങ്ങനെ  കഴിയുന്നുവെന്ന് പലപ്പോഴും തങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അതും അത്ര പണ്ടൊന്നുമല്ല, അതിനാൽ ഇപ്പോൾ ബോളിവുഡ് നേരിടുന്ന പ്രതിസന്ധി താത്കാലികം മാത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിമി കംപാനിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻ തന്നെ ഒരു വമ്പൻ ഹിറ്റ് ചിത്രം ബോളിവുഡിൽ ഉണ്ടാകുമെന്നും, അത്  ഷാരൂഖ് ഖാന്റെ പത്താനായിരിക്കും  അദ്ദേഹം പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

കമൽഹാസൻ, ഗൗതം വാസുദേവ് ​​മേനോൻ, എസ്എസ് രാജമൗലി, ലോകേഷ് കനകരാജ്, സ്വപ്ന ദത്ത് എന്നിവരോടൊപ്പം ഫിലിമി കംപാനിയന്റെ റൗണ്ട് ടേബിൾ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.  അതേസമയം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിൽ വില്ലനായി ആണ് താരം എത്തുന്നത്. അക്ഷയ് കുമാറിനും ടൈഗർ ഷിറോഫിനും ഒപ്പമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. ടൈഗർ സിന്ധ ഹേ എന്ന ഹിറ്റ് ചിത്രത്തിൻറെ സംവിധായകൻ അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


ALSO READ: Pathaan Movie : തീപാറുന്ന ആക്ഷൻ രംഗങ്ങളുമായി കിങ് ഖാൻ; പത്താൻ ടീസർ


ഷാരൂഖ് ഖാന്റെ പിറന്നാളിനോട് അനുബന്ധിച്ച് പത്താൻ സിനിമയുടെ ടീസർ പുറത്തുവിട്ടിരുന്നു. അതി ഗംഭീര ആക്ഷൻ സീനുകളും കിങ് ഖാന്റെ സ്റ്റൈലുമാണ് ടീസറിലെ പ്രധാന ഘടകം. ഷാരൂഖിനെ പുറമെ ചിത്രത്തിൽ ദീപിക പദുകോണും ജോൺ എബ്രാഹമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ഇവർക്ക് പുറമെ പത്താനിൽ സൽമാൻ ഖാൻ കേമിയോ വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം 2023 ജനുവരി 25ന് തീയറ്ററുകളിൽ എത്തും. 


യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ അദിത്യ ചോപ്രായാണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 50-ാമത്തെ ചിത്രമെന്ന് പ്രത്യേകതയും പത്താനുണ്ട്. വാർ, ബാങ് ബാങ് എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് പത്താൻ. ഹിന്ദിയിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റി റിലീസ് ചെയ്യും. 


2018 ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ അഭിനയ രംഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്നിരുന്നു. 2023 ല്‍ റിലീസ് ചെയ്യുന്ന പത്താനിലൂടെയാണ് ഷാരൂഖ് ബോളീവുഡിലേക്ക് തന്‍റെ തിരിച്ച് വരവ് അറിയിക്കാൻ ഒരുങ്ങുന്നത്.  കിംഗ് ഖാന്‍റെ തിരിച്ച് വരവിൽ ആരാധകർ വളരെയധികം കാത്തിരിക്കുകയാണ്. പത്താന്റെ ഒടിടി അവകാശം വൻ തുകയ്ക്ക് വിറ്റ് പോയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 200 കോടി രൂപയ്ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ നിർമാതാക്കൾ ആമസോൺ പ്രൈമിന് ഡിജിറ്റൽ അവകാശം നൽകിയതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് യാഷ് രാജ് ഫിലിംസ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.