മുംബൈ: ഇന്ത്യൻ മിനി സ്ക്രീനിലെ  ഏറ്റവും ജനികീയ സൂപ്പർ ഹീറോയായിരുന്ന ശക്തിമാൻ (Shaktimaan) ഇനി ബിഗ് സ്ക്രീനിലേക്ക്. മുകേഷ് ഖന്ന (Mukesh Khanna) അവതരിപ്പിച്ച് നിരവധി കുട്ടി-ആരാധകവൃന്ദത്തെ നേടിയെടുത്ത ശക്തമാൻ മൂന്ന് ഭാഗങ്ങളിലായിട്ടാണ് അവതരിപ്പിക്കുന്നത്. സോണി പിക്ച്ചേഴ്സ് ഫിലിംസ് ഇന്ത്യ (Sony Pictures Films India) നിർമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിനി സ്ക്രീനിൽ ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്ന ചിത്രത്തിന്റെ ഭാഗമാകും. ശക്തിമാന്റെ എല്ലാ പകർപ്പ് അവകാശം സ്വന്തമാക്കിയതിന് ശേഷമാണ് സോണി ജനകീയനായ ഇന്ത്യൻ സൂപ്പർ ഹീറോയെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.


ALSO READ : ഫിഷ് റോക്കിന്റെ തമിഴ് റീമേക്കോ? ഹേയ് സിനാമികയിലെ വീഡിയോ സോങ് പുറത്ത്



മലയാള സിനിമയായ മിന്നൽ മുരളി, ഹോളിവുഡ് ചിത്രങ്ങളായ സ്പൈഡർ മാൻ, അവഞ്ചേഴ്സ് തുടങ്ങിയവയുടെ സ്വീകാര്യതയിലൂടെ ഇന്ത്യൻ സിനിമ വ്യവസായിത്തിൽ സൂപ്പർ ഹീറോ സിനിമകൾക്കുള്ള മാർക്കറ്റ് മനസ്സിലാക്കിയതിന് ശേഷമാണ് സോണി ശക്തിമാനുമായി എത്തുന്നത്. കൂടാതെ ഇന്ന് ശക്തിമാൻ ആരാധകർക്ക് ഏകദേശം 20-30 വയസ് വരെ പ്രായം പരിധി വരുന്നതിനാൽ തിയറ്ററുകളിൽ വൻ സ്വീകാര്യത ലഭിക്കുമെന്നും ഉറപ്പാണ്.


ALSO READ : Puzhu : മമ്മൂട്ടി - പാർവതി തിരുവോത്ത് ചിത്രം പുഴുവിന് ക്ലീൻ യു സർട്ടിഫിക്കറ്റ്; തീയേറ്ററുകളിൽ റിലീസ് ചെയ്‌തേക്കും


1997 മുതൽ 2005 വരെയാണ് ശക്തിമാൻ ഡിഡി ചാനലിൽ സംപ്രേഷണം ചെയ്തിരുന്നത്. മുകേഷ് ഖന്ന അവതരിപ്പിച്ച സൂപ്പർ ഹീറോ കഥാപാത്രത്തിന് ഇന്ത്യ ഒട്ടാകെ വൻ സ്വീകര്യതയായിരുന്നു ലഭിച്ചത്. പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംക്രാന്ത് ശാസ്ത്രി എന്ന് കഥാപാത്രമാണ് ശക്തിമാനായി മിനിസ്ക്രീനിലെത്തിയിരുന്നത്. ഇതിന് പുറമെ ഹമാരാ ഹീറോ ശക്തിമാൻ എന്ന പേരിൽ ടെലി ഫിലിമും ശക്തമാന്റെ പേരിൽ തന്നെ അനിമേഷൻ സീരിസുകളും പുറത്തിറങ്ങിയിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.