ഫിഷ് റോക്കിന്റെ തമിഴ് റീമേക്കോ? ഹേയ് സിനാമികയിലെ വീഡിയോ സോങ് പുറത്ത്

തമിഴ് ചിത്രമായ ഹേയ് സിനാമിക് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 06:51 PM IST
  • തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക് സോങ്ങിന്റെ തമിഴ് റീമേക്ക് എന്നാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. ​
  • ഗോവിന്ദ് വസന്തയാണ് ഹേയ് സിനാമികയുടെ സം​ഗീത സംവിധായകൻ.
  • ഫിഷ് റോക്കും ​ഗോവിന്ദിന്റെ തന്നെയാണ്.
ഫിഷ് റോക്കിന്റെ തമിഴ് റീമേക്കോ? ഹേയ് സിനാമികയിലെ വീഡിയോ സോങ് പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഹേയ് സിനാമിക എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. മേഘം എന്നു തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക് സോങ്ങിന്റെ തമിഴ് റീമേക്ക് എന്നാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. ​ഗോവിന്ദ് വസന്തയാണ് ഹേയ് സിനാമികയുടെ സം​ഗീത സംവിധായകൻ. ഫിഷ് റോക്കും ​ഗോവിന്ദിന്റെ തന്നെയാണ്. 

 

ചിത്രത്തിന്റെ റിലീസിങ് തിയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാർച്ച് മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. തമിഴ് ചിത്രമായ ഹേയ് സിനാമിക് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.

ചിത്രത്തിൽ ദുൽഖർ ആലപിച്ച അച്ചമില്ലൈ എന്ന ​ഗാനം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മാറ്റി വെക്കുകയായിരുന്നു.

ദുൽഖറിനൊപ്പം കാജൾ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ഡാൻസ് കോറിയോഗ്രാഫറാണ് ചിത്രത്തിന്റെ സംവിധായികയായ ബൃന്ദ ഗോപാൽ. ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് സിനിമയിൽ ഇതിവൃത്തമെന്നാണ് റിപ്പോർട്ടുകൾ അറിയിക്കുന്നത്. പ്രമുഖ തമിഴ് ഗാനരചിയ്താവ് മദൻ കാർക്കിയുടേതാണ് കഥ. പ്രീതാ ജയറാമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

ജിയോ സ്റ്റുഡിയോസിന്റെയും വായകോം 18 സ്റ്റുഡിയോസ് ബാനറിൽ ഗ്ലോബർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News