`ഷെയി൦ ഓൺ യു`; വിജയ് സേതുപതിക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം
IPL മത്സരങ്ങൾ പുരോഗമിക്കവേ പ്രഖ്യാപിച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത് ഹൈദരാബാദ്-ചെന്നൈ മത്സര ദിവസമായിരുന്നു.
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ (Muthiah Muralidaran) ബയോപിക്കായ '800' എന്ന സിനിമയ്‌ക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. ശ്രീലങ്കൻ സ്പിൻ ഇതിഹാസവും സൺ റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകനുമായ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയ്ക്കെതിരെയും പ്രതിഷേധം ഉയരുകയാണ്.
വിജയ് സേതുപതി(Vijay Sethupathi) യെ ബഹ്‌ഷ്കരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് പ്രതിഷേധങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു, വിജയ് സേതുപതിയെ ബഹിഷ്കരിക്കണം തുടങ്ങിയ അർഥം വരുന്ന ഹാഷ്ടാഗുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
IPL മത്സരങ്ങൾ പുരോഗമിക്കവേ പ്രഖ്യാപിച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത് ഹൈദരാബാദ്-ചെന്നൈ മത്സര ദിവസമായിരുന്നു. എന്നാൽ, പോസ്റ്റർ പു റത്തിറങ്ങിയതിനു പിന്നാലെ സിനിമയ്ക്കും സേതുപതിയ്ക്കുമെതിരെ പ്രതിഷേധം വ്യാപകമാകുകയായിരുന്നു.
ALSO READ| 'അന്യന്റെ മസിൽ ആഗ്രഹിക്കരുത്' പിഷാരടി പങ്കുവെച്ച ചിത്രം വൈറലാകുന്നു
തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള താരത്തിന്റെ സിനിമയിൽ വേഷമിടുന്ന വിജയ് സേതുപതി തമിഴ് മക്കൾക്ക് അപമാനമാണെന്നും വിമർശനമുണ്ട്. എന്നാൽ, ചിത്രം പറയുന്നത് ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ കഥ മാത്രമാണെന്നും ശ്രീലങ്കൻ രാഷ്ട്രീയവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മുത്തയ്യയുടെ ഭാര്യ മതിമലർ രാമമൂർത്തി ചെന്നൈ സ്വദേശിനിയാണ്. താരത്തിന്റെ ക്രിക്കറ്റ് യാത്രയും പ്രണയവും വിവാഹവും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനിടെ, മുത്തയ്യ മുരളീധരനാകാനുള്ള തയാറെടുപ്പിലാണ് വിജയ് സേതുപതി. ഭാരം കുറയ്ക്കുന്നത് അടക്കമുള്ള കഠിനമായ വ്യായാമ മുറകളിലൂടെയാണ് വിജയ് സേതുപതി ഇപ്പോൾ കടന്നു പോകുന്നത്.
ടെസ്റ്റ് മത്സരങ്ങളിൽ മുരളീധരൻ എടുത്ത 800 വിക്കറ്റ് നേട്ടത്തെ സൂചിപ്പിച്ചുകൊണ്ടാണ് ചിത്രത്തിന് '800' എന്ന പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം എം. എസ്. ശ്രീപതിയാണ് സംഗീതം നിർവഹിക്കുന്നത് സാം സി എസാണ്. ഛായാഗ്രാഹകൻ ആർ. ഡി. രാജശേഖറാണ്. ചിത്രം അടുത്ത വർഷം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്.
രജീഷ വിജയനാണ് (Rajeesha Vijayan) ചിത്രത്തിലെ നായിക എന്നാണ് സൂചന. ചിത്രം നിർമ്മിക്കുന്നത് ഡാർ പിക്ചേഴ്സാണ്. എല്ലാത്തിനുമുപരി ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്. മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നത് ഒരു വെല്ലുവിളിയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാക്കൾക്കും മുത്തയ്യ മുരളീധരനും നന്ദി അറിയിക്കുന്നതായും വിജയ് സേതുപതി (Vijay Sethupathi) പറഞ്ഞിരുന്നു. ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു