Shammi Thilakan : ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനത്തെ തുടർന്ന്
Shammi Thilakan : ഷമ്മി തിലകൻ പുറത്താക്കണമെന്നു ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം.
കൊച്ചി: നടൻ ഷമ്മി തിലകനെ താര സംഘടനായ അമ്മയിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തെ സംഘടനയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇന്ന്, ജൂൺ 26 ന് നടന്ന 'അമ്മ ജനറൽ ബോഡി യോഗത്തിലാണ് ഷമ്മി തിലകനെ പുറത്താക്കാൻ തീരുമാനിച്ചത്. ഷമ്മി തിലകൻ പുറത്താക്കണമെന്നു ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം.
വിഷയത്തിൽ ഷമ്മി തിലകനോട് 'അമ്മ സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും താരം വിശദീകരണം നൽകിയിരുന്നില്ല. കൂടാതെ ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കാൻ ഷമ്മി തിലകൻ എത്തിയിരുന്നില്ല. തുടർന്നാണ് ഷമ്മി തിലകനെ പുറത്താക്കാൻ സന്താന തീരുമാനിച്ചത്. ഇതിന് മുമ്പ് ഷമ്മി തിലകന്റെ പിതാവും പ്രശസ്ത നടനുമായ തിലകനെയും സംഘടന പുറത്താക്കിയിരുന്നു.
ALSO READ: Vijay Babu : 'അമ്മ' സംഘടന യോഗത്തില്‍ പങ്കെടുക്കാന്‍ വിജയ് ബാബുവും; രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി
ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബുവും ഇന്ന് നടന്ന 'അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. മോഹൻലാലിന്‍റെ അധ്യക്ഷതയിൽ യോഗം നടന്ന വരികെയാണ്. വിജയ് ബാബുവിനെതിരായ ബലാത്സംഗകേസ്, നടൻ ഹരീഷ് പേരടിയുടെ സംഘടനയിൽ നിന്നുള്ള രാജി എന്നിവയും യോഗത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ പരാതി പരിഹാര കമ്മറ്റിയിൽ നിന്ന് അംഗങ്ങൾ രാജിവെച്ച സംഭവവും ചർച്ച ചെയാൻ സാധ്യതയുണ്ട്. പീഡന പരാതിയെ തുടർന്ന് വിജയ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് ശ്വേതാ മേനോൻ, മാല പാർവതി, കുക്കു പരമേശ്വരൻ തുടങ്ങിയവർ മലയാള സിനിമ രംഗത്തെ പരാതി പരിഹാര കമ്മറ്റിയിൽ നിന്നും രാജി വെച്ചിരുന്നു.
ശ്വേതാ മേനോനും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. യോഗത്തിന് ശേഷം വൈകിട്ടോട് കൂടി അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും. മാല പാർവതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാല പാർവതി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.
അതേസമയം ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിന് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിനെതിരെ വുമൺ ഇൻ സിനിമ കളക്ടീവ്, ഡബ്ല്യുസിസി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് അംഗമായ ദീദി ദാമോദരൻ പ്രതികരിക്കുകയും ചെയ്തു. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്നാണ് ദീദി ദാമോദരൻ പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...