തമിഴിൽ അരങ്ങേറാനൊരുങ്ങി യുവതാരം ഷൈയിൻ നിഗം. ഷെയിനിന്റെ ആദ്യ തമിഴ് ചിത്രം മദ്രാസ്ക്കാരന്റെ ടീസർ കഴിഞ്ഞ ദിവസം റീലീസായി. ചെന്നൈ വടപളനിയിൽ ടീസർ ലോഞ്ച് ഇവന്റും അണിയറക്കാർ ഒരുക്കിയിരുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ ചിത്രമാണ് മദ്രാസ്ക്കാരൻ. വാലി മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. നടൻ STR  ആണ് ടീസർ പുറത്തിറക്കിയത്. ആർ ഡി എക്‌സിന്റ വൻ വിജയത്തിന് ശേഷം ചടുലമായ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ ഷെയിൻ എത്തുമ്പോൾ പ്രതീക്ഷകളെറേയാണ്. കലൈയരസൻ, നിഹാരിക കൊണ്ടിനെല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 


ALSO READ: സ്യൂട്ട് അണിഞ്ഞ് ഇന്ദ്രജിത്ത്; 'മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ' സെക്കൻ്റ് ലുക്ക് പോസ്റ്റർ


സാം സി എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രസന്ന എസ് കുമാറാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ആർ വസന്ത കുമാറാണ് എഡിറ്റർ, ആർട്ട്‌ ഡയറെക്ഷൻ - അനന്ത്‌ മണി. ചെന്നൈ മധുരൈ കൊച്ചി എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്,ജിനു അനിൽകുമാർ.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.