Mr & Mrs Bachelor: സ്യൂട്ട് അണിഞ്ഞ് ഇന്ദ്രജിത്ത്; 'മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ' സെക്കൻ്റ് ലുക്ക് പോസ്റ്റർ

Mr and Mrs Bachelor second look poster: ട്രാവൽ പശ്ചാത്തലത്തിലൂടെ തികച്ചും പുതുമയുള്ള ഒരു ഇതിവൃത്തവുമായെത്തുന്ന ത്രില്ലർ ചിത്രമാണ് ദിപു കരുണാകരൻ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 07:37 PM IST
  • ട്രാവൽ പശ്ചാത്തലത്തിലൂടെ ത്രില്ലർ ചിത്രമാണ് ദിപു കരുണാകരൻ അവതരിപ്പിക്കുന്നത്.
  • തികച്ചും പുതുമയുള്ള ഒരു ഇതിവൃത്തമാണ് ചിത്രത്തിനുള്ളത്.
  • മൂന്നാറിലും തിരുവനന്തപുരത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
Mr & Mrs Bachelor: സ്യൂട്ട് അണിഞ്ഞ് ഇന്ദ്രജിത്ത്; 'മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ' സെക്കൻ്റ് ലുക്ക് പോസ്റ്റർ

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സ്യൂട്ട് അണിഞ്ഞ് സുന്ദരമുഖനായി നിൽക്കുന്ന ഇന്ദ്രജിത്ത് സുകുമാരൻ്റെ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ അനശ്വര രാജൻ്റെ പോസ്റ്ററോടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. 

ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിയായി മാറിയിരിക്കുന്ന അനശ്വര രാജൻ ഈ ചിത്രത്തിലെ നായികയായിരിക്കുന്നത് ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. ട്രാവൽ പശ്ചാത്തലത്തിലൂടെ ത്രില്ലർ ചിത്രമാണ് ദിപു കരുണാകരൻ അവതരിപ്പിക്കുന്നത്. തികച്ചും പുതുമയുള്ള ഒരു ഇതിവൃത്തമാണ് ചിത്രത്തിനുള്ളത്.

ALSO READ: 'തങ്കലാന്' യു/എ സർട്ടിഫിക്കറ്റ്; റിലീസ് ഓ​ഗസ്റ്റിൽ, കേരളത്തിലെത്തിക്കാൻ ശ്രീ ​ഗോകുലം മൂവീസ്

ഹൈലൈൻ പിക് ച്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മൂന്നാറിലും തിരുവനന്തപുരത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. രാഹുൽ മാധവ്, ബിജു പപ്പൻ, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, എൻ.എം. ബാദുഷ, ജിബിൻ, ധന്വന്തരി. ജോൺ ജേക്കബ്, സാം ജി ആൻ്റണി, ശരത്ത് വിനായക്, കുടശ്ശനാട് കനകം, റോസിൻ ജോളി, ഡയാനാ ഹമീദ്, മനോഹരിയമ്മ, ലയാ സിംസൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു.ആർ 
തിരക്കഥ - അർജൻ.ടി.സത്യൻ
സംഗീതം - മനു രമേശ്
ഛായാഗ്രഹണം - പ്രദീപ് നായർ
എഡിറ്റിംഗ് - സോബിൻ കെ.സോമൻ 
കലാസംവിധാനം -സാബുറാം
കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ
മേക്കപ്പ് - ബൈജു ശശികല
നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ് 
ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക് 
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംജി എം. ആൻ്റണി
അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ
ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം
പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്
പിആർഒ - വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News