Kochi :  ഷെയ്ൻ നി​ഗം (Shane Nigam) കേന്ദ്രകഥാപത്രമായി എത്തുന്ന ചിത്രം വെയിലിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 25 നാണ് റിലീസ് ചെയ്യുന്നത്.  ജനുവരി 28ന് തിയറ്ററുകളിലൂടെ റിലീസ് ചെയ്യാനിരുന്ന സിനിമയാണ് വെയിൽ. എന്നാൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ റിലീസ് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പലവിധ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് നവാഗതനായ ശരത് സംവിധാനം ചെയുന്ന ചിത്രമാണ് വെയിൽ. ഷെയ്ൻ നി​ഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. 


ALSO READ: Member Rameshan 9aam Ward: 'മെമ്പർ രമേശൻ ഒമ്പതാം വാർഡ്' ടീസറെത്തി; രാഷ്ട്രീയക്കാരനായി അർജുൻ അശോകൻ


വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.  സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.


ALSO READ: Meow OTT Release | ലാൽജോസിന്റെ 'മ്യാവൂ' നാളെ ഒടിടിയിൽ എത്തും; റിലീസാകുന്നത് മൂന്ന് വിവിധ പ്ലാറ്റ്ഫോമുകളിൽ


സിനിമയിൽ 6 ഗാനങ്ങൾ ആണ് ഉള്ളത്. തമിഴിൽ പ്രശസ്തനായ പ്രദീപ്‌ കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ശരത് തന്നെയാണ് ചിത്രത്തിത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.


ALSO READ: ‌Aaraattu Movie | ''അത് ഒരു അവതാരമാ''.. ആക്ഷനും കോമഡിയും ചേർത്തിണക്കി ആറാട്ട് ട്രെയിലർ


സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്. എഡിറ്റിംഗ്  പ്രവീൺ പ്രഭാകർ. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.