കൊച്ചി: ഷെയ്ൻ നിഗവും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നവാഗതനായ ശ്യാം ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇനിയും പേര് നൽകിയിട്ടില്ല. ചിത്രത്തിൻറെ പൂജ പാലക്കാട് വെച്ച് നടത്തി. ചിത്രത്തിൻറെ ഷൂട്ടിങും പാലക്കാട് ജില്ലയുടെ ഭാഗങ്ങളിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ സിദ്ധാർഥ്‌ ഭരതനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ പൂജ ചടങ്ങുകളിൽ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർത്ഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി തുടങ്ങി നിരവധി പ്രമുഖർ എത്തിയിരുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സിദ്ധാർഥ് ഭരതൻ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. മന്ദാരം, രംപുന്തനവരുതി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ ആളാണ് എം സജാസ്.


ALSO READ: Poovan Movie : ആന്റണി വർഗീസ് ചിത്രം പൂവന്റെ ഷൂട്ടിങ് പൂർത്തിയായി; ഉടൻ തിയേറ്ററുകളിലേക്ക്


അതെ സമയം ഷെയ്ൻ നിഗത്തിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഉല്ലാസമാണ്. ജൂലൈ 1 നാണ് ഉല്ലാസം റിലീസ് ചെയ്യുന്നത്. ഷെയ്നിനെ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്‍തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. പരസ്യ ചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും, കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെയുമെല്ലാം പ്രശസ്തയായ പവിത്ര ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക.


'അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തിരക്കഥ പ്രവീൺ ബാലകൃഷ്‍ണനാണ്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊജക്ട് ഡിസൈനർ ഷാഫി ചെമ്മാടും പ്രൊഡക്ഷൻ കൺട്രോളർ രഞ്‍ജിത്ത് കരുണാകരനുമാണ്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഉല്ലാസം. 


ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം നൽകുന്നു. പ്രശസ്‍ത നൃത്ത സംവിധായകനായ ബാബ ഭാസ്‍കർ കൊറിയോ​ഗ്രാഫി ചെയ്ത ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും 'ഉല്ലാസ'ത്തിനുണ്ട്.  അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ എന്നിവരാണ് മറ്റ് താരങ്ങൾ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.