Himuchri Movie: ശങ്കർ ചിത്രം `ഹിമുക്രി` ചിത്രീകരണം പൂർത്തിയാക്കി
Actor Shankar: ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നിക്കോട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനുവർഗീസ് കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന "ഹിമുക്രി"ചിത്രീകരണം പൂർത്തിയായി. ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നിക്കോട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നതിന്റെ ചുരുക്കെഴുത്താണ് ഹിമുക്രി.
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്ന് വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.
ALSO READ: സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകന്‍; 'കുമ്മാട്ടിക്കളി'യിലെ വീഡിയോ ഗാനം എത്തി
മനോജ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരുൺ ദയാനന്ദാണ്. നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാനർ- എക്സ് ആൻ്റ് എക്സ് ക്രിയേഷൻസ്. കഥ, സംവിധാനം- പികെ ബിനുവർഗീസ്. നിർമ്മാണം- ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നികോട്ട്. തിരക്കഥ, സംഭാഷണം- ഏലിക്കുളം ജയകുമാർ. ഛായാഗ്രഹണം, എഡിറ്റിംഗ്- ജോഷ്വാ റൊണാൾഡ്. സംഗീതം- നിസ്സാം ബഷീർ. ഗാനരചന- സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂർ, റസിയ മണനാക്ക്.
ALSO READ: ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം സിനിമയുടെ ടീസർ റിലീസ് ചെയ്തു
പ്രൊഡക്ഷൻ കൺട്രോളർ- ജയശീലൻ സദാനന്ദൻ. അസ്സോസിയേറ്റ് ഡയറക്ടർ- എ.എൽ അജികുമാർ. കല- അജി മണിയൻ. ചമയം- രാജേഷ് രവി. കോസ്റ്റ്യൂം- സുകേഷ് താനൂർ. ത്രിൽസ്- ജാക്കി ജോൺസൺ. കോറിയോഗ്രാഫി- അസ്നീഷ് നവരസം, അശ്വിൻ സിടി, പ്രജിത. ലൊക്കേഷൻ മാനേജർ- ശ്രീകാന്ത്. സ്റ്റിൽസ്- അജേഷ് ആവണി. പിആർഒ- അജയ് തുണ്ടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.