റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, ജയാ ബച്ചനെപ്പറ്റി Abhishek Bachchan
അമ്മ ജയ ബച്ചന്‍റെ പിറന്നാള്‍ ദിനത്തില്‍ ചില രഹസ്യങ്ങള്‍ അഭിഷേക് ബച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്...
Mumbai: അമ്മ ജയ ബച്ചന്‍റെ പിറന്നാള്‍ ദിനത്തില്‍ ചില രഹസ്യങ്ങള്‍ അഭിഷേക് ബച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്...
റിലീസിന് മുൻപ് തന്‍റെ സിനിമകൾ അമ്മ (Jaya Bachchan) ഒരിക്കലും കാണാറില്ലെന്നും അക്കാര്യത്തിൽ അമ്മ അന്ധവിശ്വാസിയാണെന്നുമാണ് അഭിഷേക് ബച്ചന്‍ ( Abhishek Bachchan) പറയുന്നത്.
തന്‍റെ പുതിയ ചിത്രമായ ദി ബിഗ് ബുൾ (The Big Bull) പുറത്തിറങ്ങിയതിന്‍റെ സന്തോഷത്തിലാണ് അഭിഷേക് ബച്ചന്‍. വ്യാഴാഴ്‌ചയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണം പുറത്തുവരുന്ന അവസരത്തിലാണ് കുടുംബാംഗങ്ങള്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തുന്നത്.
അമ്മ റിലീസിന് മുന്‍പ് എന്‍റെ ചിത്രങ്ങള്‍ കാണാറില്ല. അക്കാര്യത്തില്‍ അവര്‍ അന്ധവിശ്വാസിയാണ്. ഭാര്യ ഐശ്വര്യയും അങ്ങിനെതന്നെ, അഭിഷേക് പറഞ്ഞു. അമ്മയുടെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പേയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. അതുകൊണ്ട് തന്നെ ജന്മദിന സമ്മാനമായി ചിത്രം കാണാമെന്നാണ് അമ്മ പറഞ്ഞത്, അമ്മയുടെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ്, അഭിഷേക് പറഞ്ഞു.
അതേസമയം, അമ്മയും ഐശ്വര്യയുമൊഴികെ ബാക്കി കുടുംബാംഗങ്ങള്‍ എല്ലാവരും ചിത്രം കണ്ടതായും സിനിമ ഇഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. "അച്ഛൻ കുറേ നല്ല കാര്യങ്ങൾ പറഞ്ഞു. ഒരർത്ഥത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാൾ ഇതിനകം എന്‍റെ സിനിമയെ അംഗീകരിച്ചു, ഞാനതിൽ സന്തോഷിക്കുന്നു." അഭിഷേക് പറയുന്നു.
നടിയും എംപിയുമായ ജയാ ബച്ചന്‍റെ പിറന്നാള്‍ ആണ് ഏപ്രില്‍ 9ന്. ഹൃദയ സ്പര്‍ശി യായ ഒരു സന്ദേശവും അഭിഷേക് സോഷ്യല്‍ മീഡിയ യില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അഭിഷേക് ബച്ചന്‍റെ ചിത്രം പുറത്തിറങ്ങുന്നത്. അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണ് ചിത്രമെന്നാണ് അഭിഷേക് പറയുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...