ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളായ സിംപ്ലി സൗത്തും മനോരമ മാക്സുമാണ്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും, ഇന്ത്യയിൽ മനോരമ മാക്സിലുമാണ് ചിത്രം എത്തുന്നത്. നാളെ ജനുവരി 6 മുതൽ ഷെഫീഖിന്റെ സന്തോഷം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിംപ്ലി സൗത്തിൽ ചിത്രം ഇതിനോടകം തന്നെ സ്ട്രീമിങ് ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നവംബർ 25 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഗൾഫുകാരൻ നാട്ടിലേക്ക് വരുന്നതും  പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം. നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. 


ALSO READ: Shefeekinte Santhosham Trailer: "ഷഫീക്കിന് സന്തോഷങ്ങൾ മാത്രമല്ല സ്വപ്നങ്ങളും ഉണ്ട്"; ഉണ്ണിമുകുന്ദൻ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടു


ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രമെത്തിയത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിച്ച രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിച്ചിട്ടുണ്ട്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 


ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിച്ചു. എഡിറ്റിംഹ് നൗഫൽ അബ്ദുള്ള. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിൽപ്പെട്ട ചിത്രമാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.