ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം 'ഷഫീഖിന്റെ സന്തോഷത്തിന്റെ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാ​ഗതനായ അൻൂപ് പന്തളമാണ് സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിൽമ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അറബി വേഷത്തിൽ ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി പേർ ഉണ്ണി മുകുന്ദനും സിനിമയ്ക്കും ആശംസകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന വിവരം താരം നേരത്തെ പങ്കുവെച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ്.


ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഏവരെയും സഹായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഷഫീഖ്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.