ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് നടനും ടെലിവിഷന്‍ താരവുമായ ശേഖര്‍ സുമന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സുഷാന്തിന്റെആത്മഹത്യയ്ക്ക് പിന്നില്‍ ഗുണ്ടായിസമാണെന്നും ഒരു നടന്‍റെ ഭാവി തീരുമാനിക്കുന്ന സിന്‍ഡിക്കേറ്റും മാഫിയയും ബോളിവുഡില്‍ പ്രവൃത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇത്തര൦ മാഫിയകള്‍ക്ക് പിന്നില്‍ പ്രവൃത്തിക്കുന്ന ചില ബോളിവുഡ് പ്രമുഖരെ തനിക്കറിയാമെന്നും തെളിവുകളുടെ അഭാവത്തില്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും ശേഖര്‍ പറയുന്നു. 


അമ്മയെ പോലെയായിരുന്നു അങ്കിത, അവള്‍ സുഷാന്തിനൊപ്പം ഉണ്ടായിരുന്നെങ്കില്‍....


സുഷാന്തിന്റേത് ആത്മഹത്യയല്ലെന്നും മരണത്തിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും താരം പറയുന്നു. ഒരു ആത്മഹത്യാ കുറിപ്പ് പോലും പങ്കുവയ്ക്കാതെയാണ് താര൦ ജീവനൊടുക്കിയത്. കൂടാതെ, ഒരു മാസത്തിനിടെ താരം മാറ്റിയത് 50 സിം കാര്‍ഡുകളാണ്‌. 


അവസാനമായി അവന്‍ സംസാരിച്ചത് വിവാഹത്തെ കുറിച്ച് -സുഷാന്തിന്‍റെ അച്ഛന്‍ പറയുന്നു


സുഷാന്ത് ആരെയാണ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും ജോലി സംബന്ധമായി ആരോങ്കിലുമായി ശത്രുതയുണ്ടയിരുന്നോ എന്നും ശേഖര്‍ ചോദിക്കുന്നു. Justice For Sushant എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോറം ശേഖര്‍ ആരംഭിച്ചിട്ടുണ്ട്. ഷാരൂഖ്‌ ഖാനും തനിക്കും ശേഷം മിനിസ്ക്രീനില്‍ നിന്നും ബോളിവുഡിലെത്തി തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ്‌ സുഷാന്തെന്നും അത് പലരെയും ചൊടിപ്പിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.