HMPV In India: ഇന്ത്യയിൽ 2 HMPV കേസുകൾ; 3, 8 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് രോഗബാധ

HMPV In India: എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.  

Last Updated : Jan 6, 2025, 12:08 PM IST
  • ഇന്ത്യയിൽ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചു
  • മൂന്ന്, എട്ട് മാസം പ്രായമായ രണ്ട് കുഞ്ഞുങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്
HMPV In India: ഇന്ത്യയിൽ 2 HMPV കേസുകൾ; 3, 8 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് രോഗബാധ

ഇന്ത്യയിൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിലെ മൂന്ന് മാസവും, ആറ് മാസവും പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  

രണ്ട് കുട്ടികൾക്കും യാത്ര പശ്ചാത്തലമില്ലെന്നും രോഗ ബാധ എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കുഞ്ഞുങ്ങളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Read Also: ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍, 27 പേർക്കെതിരെ കേസ്

 

ഹ്യൂമൻ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസുകളാണിത്.  ചൈനീസ് വേരിയന്റ് ആണോ എന്നതിൽ സ്ഥിരീകരണമില്ല. സ്വകാര്യ ആശുപത്രിയിലെ ലാമ്പ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News