കാർഗിൽ ഹീറോ ക്യാപ്റ്റൻ വിക്രം ബാത്രയുടെ കഥ പറയുന്ന ഷേർഷാ റിലീസിനെത്തുന്നു.ബയോപിക് ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് പുതിയൊരു പരീക്ഷണം കൂടിയാണ് ഷേർഷാ. സിദ്ധാർത്ഥ് മൽഹോത്ര ടൈറ്റിൽ കഥാപാത്രമാവുന്ന ചിത്രം ആഗസ്റ്റ് 12 ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് 7 മണിയോടെ റിലീസ് ചെയ്തു. ട്രെയ്ലറിനെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ് സിനിമാ സംവിധായകൻ വിഷ്ണുവർധനൻറെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഷേർഷാ. വെറുമൊരു സിനിമയേക്കാളുപരി വിക്രം ബാത്ര എന്നത് ഇന്ത്യയുടെ അഭിമാനമാണ്. 



ALSO READ: 'Shershaah, '83', Jersey, Bellbottom: 2021-ൽ തീയേറ്റർ കീഴടക്കാനൊരുങ്ങുന്ന ബോളിവുഡ് ഹിറ്റുകൾ



1999-ൽ കാർഗിൽ യുദ്ധത്തിലാണ് വിക്രം ബാത്ര വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ഇന്ത്യയിലെ പരമോന്നത യുദ്ധ ബഹുമതിയായ പരമവീര ചക്ര നൽകി രാജ്യം ആദരിച്ചു. ഷേർഷാ എന്ന  അപരനാമത്തിലായിരുന്നു അദ്ദേഹം സൈന്യത്തിൽ അറിയപ്പെട്ടിരുന്നത്. അതിനാലാണ് സിനിമക്കും ആ പേര് നൽകിയത്.


Also Read:  Cricket: ഈ ക്രിക്കറ്റ് താരങ്ങള്‍ കുട്ടിക്കാലത്ത് വളരെ cute ആയിരുന്നു..!! ഇവരെ തിരിച്ചറിയാമോ?


ചിത്രത്തിൽ വിക്രം ബാത്രയുടെ കാമുകിയായി എത്തുന്നത് കിയാര അദ്വാനിയാണ്. വിക്രം ബാത്രയുടെ ഇരട്ട സഹോദരനായും വിസ്മയിപ്പിക്കാൻ എത്തുന്നത് സിദ്ധാർത്ഥ് തന്നെ. ഒപ്പം ശിവ് പണ്ഡിറ്റ്, നിഖിദിൻ ധീർ, അനിൽ ചരഞ്ചീത് തുടങ്ങി വലിയൊരു താരനിരയും ഷേർഷായിലുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയത് സന്ദീപ് ശ്രീവാസ്തവയാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.