അടുത്ത കാലത്തായി തന്റെ ഇന്റർവ്യുകളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. ഇന്റർവ്യു വേദികളിലെ നടന്റെ പെരുമാറ്റ രീതിയും ചോദ്യങ്ങളോടുള്ള സമീപനവും ചില ഘട്ടങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടാറുണ്ട്. ചോദ്യം ചോദിക്കുന്നവരെ കളിയാക്കുന്ന തരത്തിലാണ് ഷൈൻ ഉത്തരങ്ങൾ നൽകുന്നതെന്നും ഇയാൾ കഞ്ചാവാണെന്നും തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം തന്നെ സിനിമ മേഖലയിൽ തലയ്ക്കു വെളിവുള്ള ഒരേ ഒരു നടൻ ഷൈൻ ആണെന്നും ഇന്നത്തെ കാലത്തെ ഇന്റർവ്യുകൾക്കും ചോദ്യങ്ങൾക്കുമെല്ലാം ഈ രീതിയിലുള്ള സമീപനമാണ് ആവശ്യമെന്നും പറഞ്ഞ് ചിലർ ഷൈനിനെ അനുകൂലിച്ച് കൊണ്ടും പ്രതികരിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ഒരു ഇന്റർവ്യൂവിൽ സ്ത്രീധനത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഷൈൻ. സ്ത്രീധനം വാങ്ങിക്കുന്നത് തെറ്റാണെങ്കിൽ ബന്ധം പിരിയുമ്പോൾ എന്തിന് ജീവനാംശം ആവശ്യപ്പെടുന്നു എന്നാണ് നടൻ ചോ​ദിക്കുന്നത്. അതിൽ തെറ്റില്ലേയെന്നും ജോലിയില്ലാത്ത സ്ത്രീകൾ ആണെങ്കിൽ വാങ്ങിക്കട്ടെയെന്നും അല്ലാത്തവരും വാങ്ങിക്കുന്നില്ലേ.. താനും ബന്ധം പിരിയുമ്പോൾ ജീവനാംശം നൽകിയിട്ടുണ്ടെന്നും താരം പറയുന്നു. 


ALSO READ: ഒമ്പത് മാസങ്ങൾക്കൊടുവിൽ ഞങ്ങൾ കണ്ടുമുട്ടി..! ഈ നിമിഷം വിലപ്പെട്ടതെന്ന് പേളി


ഷൈനിന്റെ വാക്കുകൾ...


സ്ത്രീധനം കൊടുക്കാൻ ഇഷ്ടമുള്ളവർ കൊടുക്കുക അല്ലാത്തവർ കൊടുക്കാതിരിക്കുക. അങ്ങനെയാണെങ്കിൽ ഡിവോഴ്സ് ആകുന്ന സമയത്ത് പിരിയുമ്പോൾ എന്തിനാണ് ഭാര്യമാർക്ക് കാശ് കൊടുക്കുന്നത്? അതും ഇതുപോലെ തന്നെ അല്ലേ.. കല്യാണ സമയത്ത് ഭർത്താവിന് അങ്ങോട്ട് കൊടുക്കുന്നു പിരിയുമ്പോൾ തിരിച്ചു വാങ്ങുന്നു. സ്ത്രീധനം എന്ത് കൊടുക്കും എന്ന് പറഞ്ഞ് വാങ്ങിക്കുന്നു പക്ഷെ ജീവനാംശം നൽകുന്നത് കോടതിയാണ് തീരുമാനിക്കുന്നതെന്ന് മാത്രം. അതിന്റെ ആവശ്യം ഉണ്ടോ..? ഇക്വാലിറ്റി എന്ന് പറഞ്ഞാൽ അത് എല്ലാ കാര്യത്തിലും ഒരു പോലെ ആയിരിക്കണ്ടേ..


ഞാനും കൊടുത്തിട്ടുണ്ട് ഡിവോഴ്‌സിന്റെ സമയത്ത് കാശ്. ജോലി ഇല്ലാത്തവർ ആണെങ്കിൽ ഓക്കേ.. ജോലി ഉള്ളവർക്കടക്കം കൊടുക്കാൻ കോടതി പറയും കൊടുക്കും.അത് നിയമപരമായി കൊടുക്കാൻ പറയുന്നു കൊടുക്കുന്നു. രണ്ടു പേരും തുല്യർ അല്ലേ.. അപ്പൊ പിന്നെ എന്തിന് ഒരാൾ മറ്റൊരാൾക്ക്‌ വേർപിരിയുമ്പോൾ കാശ് കൊടുക്കണം. എന്നെ കെട്ടണം എന്ന് പറഞ്ഞ് ഒരാൾ ഒരാൾക്കെന്തിന് കാശ് കൊടുക്കണം? ഒരാൾ പിരിയുമ്പോൾ എന്തിന് കാശ് കൊടുക്കണം? ഇതാണോ ഇക്വാലിറ്റി എന്നാണ് ഷൈൻ ഇന്റർവ്യൂവിൽ ചോദിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.