ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഡാൻസ് പാർട്ടി. നടനായും സംവിധായകനായും പേരെടുത്ത സോഹന്‍ സീനുലാലാണ് ചിത്രം സംവിധാനം ചെയ്തത്. അടിമുടി നര്‍മ്മ രം​ഗങ്ങൾ നിറഞ്ഞ് നിൽക്കുന്ന ചിത്രത്തിൽ ഹാസ്യകഥാപാത്രങ്ങളുടെ സാന്നിധ്യം തിയേറ്ററില്‍ ചിരിമഴ പെയ്യിക്കുകയാണ്. ചില പ്രേക്ഷക പ്രതികരണങ്ങൾ ഇതാ.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ഷൈൻ ടോമിന്റെ ഒരു ക്ലാസിക്കൽ ഡാൻസ് തിയേറ്ററിൽ ചിരിയുടെ പൂത്തിരി കത്തിക്കുന്നത് കാണണോ? ഒന്നും നോക്കേണ്ട, നേരേ ഡാൻസ് പാർട്ടിയിലേക്ക് വിട്ടോളൂ. 


യൂത്തിന്റെ ആഘോഷമാണ് ഡാൻസ് പാർട്ടി.


ALSO READ: റൊമാന്റിക് കോമഡി ചിത്രവുമായി ഗിരീഷ് എഡി; 'പ്രേമലു' ഫസ്റ്റ് ലുക്ക് പുറത്ത്


വലിയ പ്രതീക്ഷയില്ലാതെയാണ് ഡാൻസ്പാർട്ടി FDFSന് പോയത്. എന്നാൽ കുറേനേരം ചുമ്മാ ഇരുന്ന് ചിരിക്കാൻ കഴിഞ്ഞു. ഷൈൻ ടോമിന്റെ  ക്ലാസിക്കൽ ഡാൻസും പ്രയാ​ഗയുടെ ഡാൻസും ആണ് ഹൈലൈറ്റ്. പെർഫോമൻസ് നോക്കിയാൽ വിഷ്ണു ഉണ്ണികൃഷ്ൻ ​ഗംഭീരമാക്കി. വെള്ളിമൂങ്ങക്ക് ശേഷം പാഷാണം ഷാജി തകർത്തു. സർപ്രൈസ് ആയത് ഫുക്രു ആണ്. ഫുക്രുവും നന്നായി ചിരിപ്പിച്ചു.


ഇന്ന് ഒരു സിനിമ കണ്ടു. ഡാൻസ് പാർട്ടി. കുറേ ചിരിച്ചു. വലിയ ട്വിസ്റ്റും ടേണും ഒന്നുമില്ല, പക്ഷെ ബോറടിക്കാതെ രണ്ട് മണിക്കൂർ ചിരിക്കാം. പ്രയാ​ഗ കലക്കി.


വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഡാൻസ് പാർട്ടി ഒരു അടിപൊളി ചിരിപ്പടം ആണ്. രണ്ടു മണിക്കൂർ എല്ലാ ടെൻഷനും മറന്ന് ആസ്വദിക്കാം. കാശ് നഷ്ടമാകില്ല, ധൈര്യമായി ടിക്കറ്റെടുത്തോളൂ.


കുറേ ചിരിച്ചു, പാട്ടും ഡാൻസു ഒക്കെയായി. ഒരടിപൊളി പടമാണ് ഡാൻസ് പാർട്ടി


ഡാൻസ് പാർട്ടി ഒരു ചിരിപ്പടം. ഷൈൻ ടോം അടിപൊളിയായി.


ഷൈൻ ടോം ചാക്കോയുടെ കുച്ചുപ്പുടി കലക്കി, തിമിർത്തു, പൊളിച്ചു. പാഷാണം ഷാജിയുടെ ​ഗംഭീര തിരിച്ചുവരവ്. ഡാൻസ് പാർട്ടി പൊളിച്ചു മച്ചാൻമാരേ.


ഡാൻസ് പാർട്ടി റിവ്യു- വൺ ടൈം വാച്ചബിൾ 3/5. ചിരിക്കാം. ഫുക്രു എന്ന നടന്റെ ഉദയം.


ഡാൻസ് പാർട്ടി. ഫൈറ്റില്ല, ചിരിമാത്രം. യൂത്തൻമാർക്ക് ഇഷ്ടപ്പെടും. 


ഡാൻസ് പാർട്ടി കണ്ടു. എന്റമ്മോ, ഈ പ്രയാ​ഗയുടെ തൊലിക്കട്ടി. ഒരു സോളോ ഡാൻസ് ഉണ്ട്. ചിരിപ്പിച്ച് കൊല്ലും. ഒപ്പം ഷൈൻ ടോമിന്റെ ഭരതനാട്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.