Kochi : ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രമെത്തുന്നു.  ബൂമറാങ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സാൻഡ്‌വിച്ച് 10.30ന് ലോക്കൽ കോൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മനു സുധാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി - ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ബൂമറാങ്. സാമൂഹിക മാധ്യമങ്ങൾ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, അതിനെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും ഉള്ളതാണ് ചിത്രത്തിൻറെ പ്രമേയമെന്ന് ഇ ടൈംസ് റിപ്പോർട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING


യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സാങ്കല്പികമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബൂമറാങെന്ന് ചിത്രത്തിൻറെ സംവിധായകൻ പറയുന്നുണ്ട്. ചിത്രത്തിൽ സംയുക്ത, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ചെമ്പൻ വിനോദ്, ഡെയിൻ ഡേവിസ്, ബൈജു സന്തോഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 


ALSO READ: Attack Movie Review: ഇന്ത്യയിലെ ആദ്യ സൂപ്പർ സോൾജ്യർ ചിത്രം 'അറ്റാക്ക്' സൂപ്പറാണോ..?


ഓരോ ആളുകളുടെ പ്രവൃത്തികളുടെ ഫലം അവരുടെ തന്നെ ജീവിതത്തിൽ തന്നെ ഉണ്ടാകുമെന്നും ചിത്രം പ്രതിപാദിക്കുന്നുണെന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിൽ ഒരു ടെക്കി ആയി ആണ് സംയുക്ത എത്തുന്നത്. ഭാര്യയും മക്കളും കാനഡയിൽ കഴിയുന്ന ഒരു ആളായി ആണ് ബൈജു ചിത്രത്തിൽ എത്തുന്നത്. ഷൈൻ ടോം ചാക്കോ ഒരു ബാങ്കിന്റെ മാർക്കറ്റിങ് എക്സിക്യൂട്ടീവായി ആണ് ചിത്രത്തിൽ എത്തുന്നത്, ചെമ്പൻ വിനോദ് പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്നു. ചിത്രം ഇപ്പോൾ അവസാനഘട്ട പ്രവർത്തനങ്ങളിലാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.