വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ദുബായ് വിമാനത്താവളത്തൽ തടഞ്ഞുവച്ചിരുന്ന ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. ദുബായ് വിമാനത്താവളത്തിൽവച്ച് കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിച്ച ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് 1.45 ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934  വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ കോക്പിറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബോ സീറ്റിൽ കിടന്നെന്നും ആരോപണമുണ്ട്. ഇതേതുടർന്നാണ് ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കിയത്. പിന്നീട്, മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കിയിട്ടുണ്ട്. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക്  വിധേയമാക്കിയ ശേഷം പുതിയ വിസിറ്റ് വിസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടക്കി അയച്ചത്.


ALSO READ: Shine Tom Chacko: ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു


പുതിയ ചിത്രമായ ഭാരത സർക്കസിന്റെ  പ്രമോഷൻ ചടങ്ങിന് ദുബായിലെത്തിയതായിരുന്നു ഷൈൻ. എന്നാൽ ഷൈനൊപ്പം ഉണ്ടായിരുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ഇതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. സോഹൻസീനു ലാൽ സംവിധാനം ചെയ്ത്  ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് ഭാരത് സർക്കസ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.